uae
Posted By saritha Posted On

തൊഴിലാളിയും തൊഴിലുടമയും നിര്‍ബന്ധമായും പാലിക്കേണ്ടത്…. ഓര്‍മിപ്പിച്ച് യുഎഇ

Domestic Worker UAE അബുദാബി: യുഎഇയിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സെന്ററുകൾ നിയമങ്ങൾ പാലിക്കണമെന്ന് നിര്‍ദേശിച്ച് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. തൊഴിലാളികളും തൊഴിലുടമകളും നിര്‍ബന്ധമായും ചില ചട്ടങ്ങള്‍ പാലിക്കണം. ശമ്പളം, ചികിത്സ, താമസം എന്നിവയുൾപ്പെടെ തൊഴിലാളികൾക്ക് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയാണ്. കൂടാതെ, ഒരു തൊഴിലാളിയെ രാജ്യത്തേക്ക് എത്തിക്കുന്നതിന് മുൻപ് റിക്രൂട്ട്‌മെന്‍റ് സെന്ററുകളും ചില പ്രധാന കാര്യങ്ങൾ ചെയ്തിരിക്കണം. റിക്രൂട്ട്മെന്‍റ് സെന്‍ററുകളാണ് യുഎഇയുടെ പാരമ്പര്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കേണ്ടത്. രാജ്യത്ത് പരാതി നൽകുന്നതിനുള്ള ശരിയായ നടപടിക്രമങ്ങളും അവരെ ബോധ്യപ്പെടുത്തേണ്ടതാണ്. നിയമനം പരാജയപ്പെട്ടാൽ ബദലായി തൊഴിലാളികളെ നൽകുകയോ അല്ലെങ്കിൽ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നൽകുകയോ വേണം. യുഎഇയിൽ പ്രവേശിച്ച് 30 ദിവസത്തിനകം എല്ലാ ഗാർഹികത്തൊഴിലാളികളും മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകണം. കൂടാതെ, തൊഴിലാളിയെ കൈമാറുന്നതിന് മുൻപ് അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പ്രൊബേഷൻ കാലയളവിൽ തൊഴിലാളി പ്രൊഫഷണലായോ പെരുമാറ്റത്തിലോ അയോഗ്യതയുണ്ടെന്ന് തെളിയുക, കാരണങ്ങളില്ലാതെ തൊഴിലാളി മടങ്ങിപ്പോകുന്ന സാഹചര്യങ്ങൾ, നിബന്ധനകൾ പാലിക്കാത്തതിനാൽ തൊഴിലുടമ കരാർ അവസാനിപ്പിക്കുക, വൈദ്യപരിശോധനയിൽ തൊഴിലാളി അയോഗ്യനാണെന്ന് കണ്ടെത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ റിക്രൂട്ട്‌മെന്റ് സെന്ററുകൾ പൂർണമായോ ഭാഗികമായോ റിക്രൂട്ട്‌മെന്റ് ഫീസുകൾ തിരികെ നൽകണം. ആറു മാസത്തെ പ്രൊബേഷണറി കാലയളവിനുള്ളിൽ ഒരു ഗാർഹികത്തൊഴിലാളി വൈദ്യപരിശോധനയിൽ അയോഗ്യനാണെന്ന് കണ്ടെത്തിയാൽ അധികം വൈകാതെ സർക്കാർ ഫീസ് ഉൾപ്പെടെ എല്ലാ റിക്രൂട്ട്‌മെന്റ് ഫീസുകളും തിരികെ നൽകണം. എല്ലാ റിക്രൂട്ട്‌മെന്റ് സെന്ററും സർക്കാർ ഫീസുകൾ അടച്ചിരിക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *