Advertisment

മികച്ച തൊഴില്‍ സംസ്കാരം, യുഎഇയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ഒന്നാംസ്ഥാനം

Advertisment

UAE Work Culture അബുദാബി: തൊഴില്‍ സാധ്യതകളുടെ കാര്യത്തിലും മികച്ച തൊഴില്‍ സംസ്‌കാരത്തിലും യുഎഇ അന്താരാഷ്ട്ര തലത്തില്‍ ഒന്നാമത്. തൊഴിലാളികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലുകളുടെ കുറവുമാണ് യുഎഇയുടെ പ്രത്യേകതകളില്‍ പ്രധാനമായി കണ്ടെത്തിയിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (IMD) വേള്‍ഡ് കോംപറ്റീറ്റീവ്‌നെസ് ഇയര്‍ ബുക്കിന്റെ (World Competitiveness Yearbook) 2025 എഡിഷനിലാണ് യുഎഇയ്ക്ക് മികച്ച സ്ഥാനം ലഭിച്ചത്. വിവിധ മേഖകളില്‍ രാജ്യങ്ങളുടെ മികവാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലിന് വേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇക്കാണ് ഒന്നാം സ്ഥാനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek തൊഴില്‍ തര്‍ക്കങ്ങള്‍ കുറവ്, തൊഴില്‍ മാറുന്നതിനുള്ള ചെലവുകളിലെ കുറവ്, തൊഴില്‍ ശക്തിയുടെ വളര്‍ച്ച, തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ പരിചയം ലഭിക്കുന്നതിനുള്ള സാധ്യതകള്‍, തൊഴില്‍ വിപണിയിലെ മത്സരം, തൊഴില്‍ സമയത്തിന്റെ സുതാര്യത, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലിലുള്ള കുറവ് എന്നീ ഘടകങ്ങളാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വിറ്റ്‌സര്‍ലന്‍ഡിനാണ്. സിംഗപ്പൂര്‍, ഹോങ്കോംഗ്, ഡെന്‍മാര്‍ക്ക്, യുഎഇ, തായ്‌വാന്‍, അയര്‍ലന്‍ഡ്, സ്വീഡന്‍, ഖത്തര്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഉള്ളത്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group