Posted By saritha Posted On

ഗള്‍ഫിലെ പ്രവാസി കുടുംബത്തര്‍ക്കങ്ങളിലെ പ്രധാനകാരണം സാമ്പത്തികപ്രശ്നങ്ങള്‍

Expat Family Dispute ഷാർജ: ഗൾഫ് രാജ്യങ്ങളിലെ പ്രവാസി കുടുംബത്തർക്കങ്ങളിലെ പ്രധാനകാരണം സാമ്പത്തികപ്രശ്നങ്ങളാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. ഗാർഹിക പ്രശ്നങ്ങളിൽ 90 ശതമാനം ഇരകളും സ്ത്രീകളാണ്. സാമ്പത്തികപ്രശ്നങ്ങൾക്കു പിന്നാലെ ലഹരിയും വിവാഹേതരബന്ധങ്ങളും കുടുംബങ്ങളിൽ വില്ലനായി കടന്നുവരുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗൾഫിൽ ബിസിനസ് തുടങ്ങാൻ ഭാര്യയുടെ പേരിൽ വായ്പയെടുത്തതും അവരുടെ പേരിലെ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യുന്നതുമായ ഒട്ടേറെ പരാതികളുണ്ട്. അമിതചെലവും ആഡംബരവും കുഴപ്പത്തിലാക്കിയവരുണ്ട്. എന്നാൽ, ഭാര്യയുടെ പീഡനത്തിൽനിന്ന് രക്ഷതേടി രണ്ടുപുരുഷൻമാരും കഴിഞ്ഞദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിച്ചു. തനിക്ക് പങ്കാളിത്തവും ബോധ്യവുമില്ലാത്ത സാമ്പത്തിക ഇടപാടുകൾക്ക് ഒപ്പിട്ടുനൽകാൻ സ്ത്രീകൾ തയ്യാറാകരുതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പ്രവാസി കുടുംബങ്ങളിലെ ഗാർഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘റൈസ്’ എന്ന പേരിൽ ആരംഭിച്ച സെഷനിൽ രണ്ടാഴ്ചക്കിടെ 25 കുടുംബങ്ങളാണ് പരിഹാരം തേടിയെത്തിയെത്തിയത്. ഇതിൽ ഒരു കേസിൽ പോലീസിന്റെ ഇടപെടൽ തേടേണ്ടിവന്നു. ഗാർഹികപ്രശ്നങ്ങളിൽ ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിക്കാൻ കഴിയാത്തവരെ അങ്ങോട്ട് സമീപിക്കാൻ സംവിധാനമൊരുക്കും. ആഴ്ചയിൽ ഒരിക്കൽ മാത്രമല്ല, അടിയന്തരഘട്ടങ്ങളിൽ 24 മണിക്കൂറും സേവനം നൽകാൻ തങ്ങൾ തയ്യാറാണെന്ന് സെക്രട്ടറി ശ്രീപ്രകാശ് പറഞ്ഞു. ഷാർജയ്ക്ക് പുറമേ മറ്റ് എമിറേറ്റിലുള്ളവരും റൈസിന്റെ സേവനം ലഭ്യമാക്കും. സഹായം ആവശ്യമുള്ളവർക്ക് 065610845 എന്ന നമ്പറിൽ വിളിക്കാം. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *