Posted By saritha Posted On

നോര്‍ക്ക നിങ്ങളുടെ കൂടെ ഉണ്ട്… അറിഞ്ഞിരിക്കാം, ആനുകൂല്യങ്ങള്‍

Norka പ്രവാസികളുടെ ഏത് ആവശ്യത്തിനും എന്നും എപ്പോഴും നോര്‍ക്ക കൂടെയുണ്ടാകും. ചികിത്സ- ഗു​രു​ത​രരോ​ഗം ബാ​ധി​ച്ച അം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കാ​യി 50,000 രൂ​പ​യാ​ണ്​ നോര്‍ക്ക ചി​കി​ത്സ സ​ഹാ​യം ന​ൽ​കു​ക. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഡി​സ്ചാ​ർ​ജ് സ​മ്മ​റി/​ട്രീ​റ്റ്മെ​ന്‍റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഒ​റി​ജി​ന​ൽ ബി​ല്ലു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ എ​സ്സെ​ൻ​ഷ്യാ​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കും. ഈ സര്‍ട്ടിഫിക്കറ്റി​ന്‍റെ പ്രി​ന്‍റ്​ ഔ​ട്ടി​ൽ ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ക​യും ആ​ശു​പ​ത്രി സീ​ൽ പ​തി​ക്കു​ക​യും വേ​ണം. ഇതിനുശേ​ഷം എ​ല്ലാ ഒ​റി​ജി​ന​ൽ ബി​ല്ലു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി ഹെ​ഡ് ഓ​ഫി​സി​ലേ​ക്ക് അ​യ​ക്ക​ണം. വി​വാ​ഹ ധ​ന​സ​ഹാ​യം- പ്രാ​യ​പൂ​ര്‍ത്തി​യാ​യ പെ​ണ്‍മ​ക്ക​ളു​ടേ​യും സ്ത്രീ ​അം​ഗ​ങ്ങ​ളു​ടേ​യും വി​വാ​ഹ​ച്ചെ​ല​വി​നാ​യി 10,000 രൂ​പ​യാ​ണ്​ ല​ഭി​ക്കു​ക. കു​റ​ഞ്ഞ​ത് മൂ​ന്നു വ​ര്‍ഷ​മെ​ങ്കി​ലും തു​ട​ര്‍ച്ച​യാ​യി അം​ശാ​ദാ​യം അ​ട​ച്ചു​വ​രു​ന്ന​തോ വി​വാ​ഹ​ത്തി​നു മു​ന്നേ മൂ​ന്നു വ​ര്‍ഷ​ത്തെ അം​ശാ​ദാ​യം മു​ന്‍കൂ​റാ​യി അ​ട​ച്ച​തോ ആ​യ അം​ഗ​ങ്ങ​ൾ​ക്കാ​ണ്​ ആ​നു​കൂ​ല്യ​ത്തി​ന്​ യോ​ഗ്യ​ത. ര​ണ്ടു ത​വ​ണ ആ​നു​കൂ​ല്യം ല​ഭി​ക്കും. എ​ന്നാ​ൽ, പെ​ൻ​ഷ​നാ​യ​വ​ർ​ക്ക് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല. വി​ദ്യാ​ഭ്യാ​സം- ര​ണ്ടു​വ​ര്‍ഷ​മെ​ങ്കി​ലും നി​ധി​യി​ല്‍ തു​ട​ര്‍ച്ച​യാ​യി അം​ശാ​ദാ​യം അ​ട​ച്ചി​ട്ടു​ള്ള അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍ക്ക് വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍റ് ല​ഭി​ക്കും. കോ​ഴ്സ് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി പ​ര​മാ​വ​ധി 4000 രൂ​പ​വ​രെ​യാ​ണ്​ ഗ്രാ​ന്‍റ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പ്ര​സ​വാ​നു​കൂ​ല്യം- തു​ട​ര്‍ച്ച​യാ​യി ഒ​രു​വ​ര്‍ഷം അം​ശ​ദാ​യം അ​ട​ച്ച ക​ല്പി​താം​ഗ​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള ഒ​രു വ​നി​ത അം​ഗ​ത്തി​ന് പ്ര​സ​വ​ത്തി​ന് 3,000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കും. ര​ണ്ട്​ ത​വ​ണ വ​രെ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കും. ഗ​ര്‍ഭം അ​ല​സ​ല്‍ സം​ഭ​വി​ച്ച ക​ല്പി​താം​ഗ​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള വ​നി​താ അം​ഗ​ത്തി​ന് ര​ണ്ടാ​യി​രം രൂ​പ​യും ല​ഭി​ക്കും. മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ ആ​ശ്രി​ത​ര്‍ക്ക് ധ​ന​സ​ഹാ​യം- പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യി​രി​ക്കെ അ​സു​ഖ​മോ അ​പ​ക​മോ മൂ​ലം മ​ര​ണ​മ​ട​യു​ന്ന പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​ര്‍ക്ക് 50,000 രൂ​പ, വി​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചു​വ​ന്ന പ്ര​വാ​സി​യു​ടെ ആ​ശ്രി​ത​ര്‍ക്ക് 30,000 രൂ​പ, ക​ല്പി​ത അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ര്‍ക്ക് 20,000 രൂ​പ​ എന്നിങ്ങനെ മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യം ലഭിക്കും. പെ​ൻ​ഷ​നാ​യ​വ​ർ​ക്ക് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല. ഭ​വ​ന വാ​യ്‌​പ സ​ബ്‌​സി​ഡി- പ്ര​വാ​സി ക്ഷേ​മ നി​ധി അം​ഗ​ങ്ങ​ള്‍ ബാ​ങ്കു​ക​ള്‍/​ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ടു​ക്കു​ന്ന 20 ല​ക്ഷം രൂ​പ വ​രെ​യു​ള​ള ഭ​വ​ന വാ​യ്പ​ക​ള്‍ക്ക് അ​ഞ്ച്​ ശ​ത​മാ​നം സ​ര്‍ക്കാ​ർ വാ​യ്പ ലഭിക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന് https://pravasikerala.org സ​ന്ദ​ർ​ശി​ക്കു​ക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *