Posted By staff Posted On

UAE Lottery യുഎഇ ലോട്ടറിയുടെ ലക്കി ചാൻസ് നറുക്കെടുപ്പ്; 100,000 ദിർഹം സമ്മാനം നേടി ദുബായ് നിവാസി

UAE Lottery ദുബായ്: യുഎഇ ലോട്ടറിയുടെ ലക്കി ചാൻസ് നറുക്കെടുപ്പിൽ 100,000 ദിർഹം സ്വന്തമാക്കി ദുബായ് നിവാസി. ധനകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജെയിംസ് നിക്കോളാസ് നലേപയ്ക്കാണ് 100,000 ദിർഹം സമ്മാനമായി ലഭിച്ചത്. ജയിച്ചുവെന്ന് അറിയിച്ചു കൊണ്ടുള്ള ഇ-മെയിൽ ലഭിച്ചപ്പോൾ തനിക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അമ്പരപ്പോടെയാണ് താൻ ഇ-മെയിൽ സന്ദേശം വായിച്ചതെന്നും ജെയിംസ് പറയുന്നു. തന്റെ ഭാര്യയും അമ്മയും പുറത്തേക്ക് പോകാനൊരുങ്ങവെയാണ് ഈ സന്ദേശം ലഭിച്ചതെന്നും ഇത് വായിച്ച ഉടൻ തന്നെ താൻ അവരുടെ കാറിനടുത്തേ് ഓടിയെത്തി ഫോണിൽ വന്ന സന്ദേശം കാണിച്ചുവെന്നും ജെയിംസ് പറഞ്ഞു. താൻ ജയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് ജെയിംസ് ഇരുവരോടും ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ഈ നറുക്കെടുപ്പിലെ ഏഴ് ലക്കി ചാൻസ് ഐഡി വിന്നേഴ്സിൽ ഒരാളാണ് ജെയിംസ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *