Advertisment
Malayali Smoking Flight തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് പുകവലിച്ച മലയാളി യുവാവിനെ പിടികൂടി. ഷാർജയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ശുചിമുറിയിൽ വെച്ച് പുകവലിച്ച കൊല്ലം പള്ളിമൺ സ്വദേശിയായ യുവാവിനെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറി. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിയിൽ പുക ഉയർന്നതോടെ വിമാനത്തിലെ അപായമണി മുഴങ്ങുകയായിരുന്നു. വലിയതുറ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Advertisment