Posted By saritha Posted On

യുഎഇയില്‍ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്; വിവധ വേരിയന്‍റുകളുടെ നിരക്ക് അറിയാം

Hike in Gold Rate Dubai ദുബായ്: ദുബായിൽ സ്വർണവില ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ഗ്രാമിന് അഞ്ച് ദിർഹം വരെ വർധിച്ച്, ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് വില വർധനവിലേക്ക് നയിച്ചത്. പുതിയ വില നിലവാരം അനുസരിച്ച്, 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 409.50 ദിർഹമാണ് ഇന്നത്തെ (ഓഗസ്റ്റ് 13) വില. 22 കാരറ്റ് സ്വർണത്തിന് 379.25 ദിർഹമായി ഉയർന്നു. രണ്ടാഴ്ച മുൻപ് സ്വർണവില താഴ്ന്ന നിലയിലായിരുന്നതിനാൽ, ഈ വർധനവ് നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആകാംഷ നൽകുന്നുണ്ട്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഡോളറിന്‍റെ മൂല്യം ഉയരുമ്പോൾ സ്വർണവില കുറയുന്നതാണ് സാധാരണ ട്രെൻഡ്. എന്നാൽ, നിലവിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചതാണ് വില ഉയരാൻ പ്രധാന കാരണം. കൂടുതൽ വിവരങ്ങൾ: 24 കാരറ്റ് സ്വർണം (ഒരു ഗ്രാം): 409.50 ദിർഹം, 22 കാരറ്റ് സ്വർണം (ഒരു ഗ്രാം): 379.25 ദിർഹം, 21 കാരറ്റ് സ്വർണം (ഒരു ഗ്രാം): 363.75 ദിർഹം, 18 കാരറ്റ് സ്വർണം (ഒരു ഗ്രാം): 311.75 ദിർഹം എന്നിങ്ങനെയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *