malayali businessman kidnapped പാണ്ടിക്കാട്: നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയി. പാണ്ടിക്കാട് സ്വദേശി വി. പി. ഷമീറിനെയാണ് ചൊവ്വ രാത്രി എട്ടോടെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷമീർ വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു. പിറകെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുതെറിപ്പിച്ച് ഷമീറിനെ കയറ്റികൊണ്ട് പോകുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു.
വണ്ടൂർ റോഡിലേക്കാണ് കാർ ഓടിച്ചു പോയത്. ഇന്നു രാവിലെ ഷമീറിന്റെ ഭാര്യയുടെ ഫോണിലേക്ക് തട്ടിക്കൊണ്ടുപോയ ആളുകളെന്ന് സംശയിക്കുന്നവർ വിളിച്ചു 1.60 കോടി രൂപ ആവശ്യപ്പെട്ടതായാണ് വിവരം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കഴിഞ്ഞ നാലിനാണ് ഷമീർ നാട്ടിലെത്തിയത്. അടുത്ത 18നു തിരികെപോകാൻ ഇരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. പ്രേംജിത്തിനാണ് അന്വേഷണ ചുമതല. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
നാട്ടില്‍ അവധിക്കെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി, 1.60 കോടി രൂപ ആവശ്യപ്പെട്ടു
Advertisment
Advertisment