Advertisment

കുവൈത്ത് വിഷമദ്യദുരന്തം: രണ്ട് പ്രവാസികൾ അറസ്റ്റില്‍

Advertisment

poison liquor tragedy in kuwait കുവൈത്ത് സിറ്റി: 13 പേരുടെ മരണത്തിന് ഇടയാക്കിയ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികൾ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഏഷ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. ജിലീബ് അൽ ശുയൂഖ് ബ്ലോക്ക് 4 ൽ പ്രവർത്തിക്കുന്ന മദ്യ നിർമ്മാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് അറസ്റ്റിലായവർ. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. ഇതിനുപുറമെ, ഈ നിർമാണ കേന്ദ്രത്തിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യം വിതരണം ചെയ്തവരുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിനെ തുടര്‍ന്ന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 63 പേർക്ക് വിഷബാധയേറ്റത്. ആറ് മലയാളികൾ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയുമാണ്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group