Posted By staff Posted On

Immigration പ്രവാസികൾക്കടക്കം സന്തോഷവാർത്ത; സംസ്ഥാനത്തെ ഈ വിമാനത്താവളത്തിൽ ഇനി ക്യൂവിൽ നിൽക്കാതെ വേഗത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം

Immigration കൊച്ചി: വിദേശ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി കൊച്ചി വിമാനത്താവളം. വിദേശ യാത്രകൾക്കായുള്ള ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കി വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള പുതിയ സംവിധാനമാണ് കൊച്ചി വിമാനത്താവളത്തിലൊരുങ്ങുന്നത്. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് (FTI-TTP) അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്‌കുകൾ ഓഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിലെ ടെർമിനൽ 3 ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സജ്ജമാകും. നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ സൗകര്യവും വിമാനത്താവളത്തിലൊരുങ്ങുന്നത്. ഇന്ത്യൻ പൗരന്മാർക്കും ‘ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ’ (OCI) കാർഡ് ഉള്ളവർക്കും അവരുടെ യാത്രകൾ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ കഴിയും. കുടുംബമൊത്തുള്ള വിദേശയാത്രകളിൽ പ്രവാസികൾക്ക് ഈ സംവിധാനം ഏറെ സഹായകരമാകും. ഈ സൗകര്യം ഉപയോഗിക്കാനായി മൂന്ന് എളുപ്പവഴികളാണ് യാത്രക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാം എന്നതാണ് ആദ്യത്തെ രീതി. www.ftittp.mha.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏത് വിദേശയാത്രക്കാരനും ഇതിൽ അംഗമാകാനാകും. ആപ്ലിക്കേഷൻ ഫോമിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകൾ കൈവശമുള്ള ഏതൊരാൾക്കും ഇത് സാധ്യമാണ്. എയർപോർട്ടിലെത്തിയ ശേഷം അപേക്ഷിക്കാൻ കഴിയുന്നതാണ് രണ്ടാമത്തെ മാർഗം. കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 8 രാജ്യാന്തര വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകൾ വഴി നേരിട്ട് അപേക്ഷ നൽകാം. തൊട്ടടുത്തുള്ള ഫോറിനേഴ്‌സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫീസുകൾ വഴിയും അപേക്ഷ നൽകാനാകും. അപേക്ഷ നൽകി കഴിഞ്ഞാൽ, നിങ്ങളുടെ വിരലടയാളവും മുഖം സ്‌കാൻ ചെയ്യുന്നതും ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടിവരും. തുടർന്ന് നൽകിയ വിവരങ്ങൾ വ്യാജമല്ലെന്ന് ഉറപ്പാക്കാനായി പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും പദ്ധതിയിൽ അംഗത്വം നൽകുന്നത്. അപേക്ഷകരുടെ തിരിച്ചറിയൽ മൊബൈൽ OTP ആയും ഇമെയിൽ പരിശോധനയും വഴി സ്ഥിരീകരിക്കുന്നതോടെ പ്രോഗ്രാമിലേക്കുള്ള രജിസ്‌ട്രേഷൻ പൂർത്തിയാകും. india.ftittp-boi@mha.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *