
യുഎഇ കാലാവസ്ഥ: ഉയർന്ന താപനില 49°C, നേരിയ മഴയ്ക്ക് സാധ്യത
UAE Weather അബുദാബി: നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച ദൈനംദിന കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ഇന്ന് (ഓഗസ്റ്റ് 16 ശനിയാഴ്ച) യുഎഇയുടെ ചില കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ നേരിയ ചാറ്റൽ മഴയ്ക്ക് സാധ്യത. ചില സമയങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. പകൽ സമയത്ത് ഇടയ്ക്കിടെ ശക്തി പ്രാപിക്കും. ചില സമയങ്ങളിൽ, ഈ കാറ്റുകൾ പൊടിപടലങ്ങൾക്ക് കാരണമാകും, ഇത് ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയ്ക്കും. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയാകും. ശക്തമായ കാറ്റടിക്കുമ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകും. അറേബ്യൻ ഗൾഫിലെ കടൽ പ്രക്ഷുബ്ധമായിരിക്കുന്നതിനാല്‍, ഇന്ന് രാവിലെ എൻസിഎം യെല്ലോ അലേർട്ട് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy രാവിലെ 6:20 മുതൽ വൈകുന്നേരം ഏഴ് വരെ കടൽത്തീരത്ത് തിരമാലകളുടെ ഉയരം ആറ് അടി വരെ എത്തും. അബുദാബിയിൽ 47°C, ദുബായിൽ 46°C വരെ ചൂട് തുടരും. അബുദാബിയിലും ദുബായിലും ശനിയാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനില 33°C ആയിരിക്കും. ഷാർജയിലും അജ്മാനിലും 44°C വരെ ഉയർന്ന താപനില ഉയരാം. ഈ രണ്ട് എമിറേറ്റുകളിലും ഏറ്റവും കുറഞ്ഞ താപനില 33°C ആയിരിക്കും.
Comments (0)