Flight Landing വിമാനം ലാൻഡ് ചെയ്യാനുള്ള ആദ്യശ്രമം പരാജയപ്പെട്ടതോടെ ഭയചകിതരായി എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർ. ബെംഗളൂരുവിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമമാണ് പരാജയപ്പെട്ടത്. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാൻഡ് ചെയ്യാൻ ഒരുങ്ങിയിട്ടും വിമാനം തിരികെ പറന്നുയർന്നതോടെ യാത്രക്കാർ ഭയചകിതരായി. മധ്യപ്രദേശിലെ ഗ്വാളിയാർ വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നത്. ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമം പാളിയതിന് പിന്നാലെ വിമാനം ഒരിക്കൽ കൂടി വട്ടമിട്ട് പറന്നു. ശേഷം രണ്ടാം ശ്രമത്തിൽ വിമാനം സുരക്ഷിതമായി ലാൻഡിങ്ങ് നടത്തി. പരിഭ്രാന്തരായ ജീവനക്കാർ വിമാനക്കമ്പനിയ്ക്കും ജീവനക്കാർക്കുമെതിരെ പരാതി നൽകി. വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്നും യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ പറഞ്ഞു. യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കിയതിന് പിന്നാലെ വിമാനം പരിശോധിച്ചുവെന്നും തകരാറുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അധികൃതർ അറിയിച്ചു. പിന്നീട് ഈ വിമാനം സുരക്ഷിതമായി ബെംഗളൂരുവിലേക്ക് എത്തുകയും ചെയ്തു.
Home
news
Flight Landing ലാൻഡിങ്ങിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു; ഭയചകിതരായി എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർ