Spotify Package ദുബായ്: യുഎഇയിൽ സ്പോട്ടിഫൈ പ്രീമിയം പാക്കേജ് നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങുന്നു. സെപ്തംബർ മുതൽ പ്രീമിയം സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് തീരുമാനം. മാറിക്കൊണ്ടിരിക്കുന്ന വിപണ സാഹചര്യങ്ങളിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ നിരക്കിൽ തങ്ങൾ മാറ്റം വരുത്താനൊരുങ്ങുകയാണ് സ്പോട്ടിഫൈ വക്താവ് വ്യക്തമാക്കി. നിലവിലുള്ള സബ്സ്ക്രൈബേഴ്സിന് നിരക്ക് വ്യത്യാസം വരുത്തുന്നതിൽ ഒരു മാസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. അതായത് സ്പോട്ടിഫൈ സബ്സ്ക്രിപ്ഷൻ ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഉയർന്ന് നിരക്ക് ഈടാക്കി തുടങ്ങുന്നതിന് മുൻപ് ഇത് അൺസബ്സ്ക്രൈബ് ചെയ്യാം. വിലവർദ്ധനവ് വിശദീകരിച്ച് വരിക്കാർക്ക് ഇ-മെയിൽ സന്ദേശം നൽകും. പ്രീമിയം ഇൻഡിവിഡ്വൽ പ്ലാനിന് ഇനി 23.99 ദിർഹമായിരിക്കും നിരക്ക്. പ്രീമിയം സ്റ്റഡുഡന്റ് പ്ലാനിന് ഇനി 12.99 ദിർഹവും പ്രീമിയം ഡ്യുവോയ്ക്ക് ഇനി 32.99 ദിർഹവും പ്രീമിയം ഫാമിലി പ്ലാനിന് 39.99 ദിർഹവുമായിരിക്കും നിരക്ക്.