Malayali Death അജ്മാൻ: യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജാണ് മരിച്ചത്. 53 വയസായിരുന്നു. അജ്മാനിലെ താമസ സ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുര്യാക്കോസ് അജ്മാനിലെ ഒരു പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ നാലു വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ജബൽ അലി ക്രിമേഷൻ സെന്ററിൽ വെച്ച് ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ കുര്യാക്കോസിന്റെ മൃതദേഹം സംസ്‌കരിച്ചു.