
Umrah മരണപ്പെട്ട മകനു വേണ്ടി ഉംറ നിർവ്വഹിക്കാനായി യുഎഇയിൽ നിന്നെത്തി; പിതാവ് മക്കയിൽ അന്തരിച്ചു
മരണപ്പെട്ട മകന് ഉംറ നിർവ്വഹിക്കാനായി യുഎഇയിൽ നിന്നെത്തിയ പിതാവ് മക്കയിൽ അന്തരിച്ചു. അബ്ദുൾ റഹ്മാൻ അൽ മുല്ല ആണ് മരിച്ചത്. സൗദിയിൽ നടന്ന ഒരു വാഹനാപകടത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ മരിച്ചത്. തന്റെ മകന് വേണ്ടി ഉംറ നിർവ്വഹിക്കാനാണ് അദ്ദേഹം മക്കയിലെത്തിയത്. മകന് വേണ്ടി പ്രാർത്ഥിക്കാനും അനുഗ്രഹം തേടാനും വേണ്ടി മക്കയിലെത്തിയ അദ്ദേഹം ഉംറ കർമ്മങ്ങൾ നിർവ്വഹിച്ചതിന് തൊട്ടുപിന്നാലെയാണ് മരിച്ചത്. മക്കയിൽ തന്നെ അദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കി.
Comments (0)