
Traffic Violations ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി യുഎഇ
Traffic Violations ദുബായ്: ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത് ഗുരുതര നിയമലംഘനമാണെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. ആദ്യ തവണ നിയമം ലംഘനം നടത്തുന്നവർക്ക് 3 മാസം തടവും 5000 മുതൽ 50,000 ദിർഹം വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ 20,000 മുതൽ 1,00,000 ദിർഹം വരെയായി വർധിക്കും. 3 മാസം കൂടി തടവും അനുഭവിക്കേണ്ടിവരും. ഇയാൾ ഓടിച്ച വാഹനം കണ്ടുകെട്ടും. മൂന്നാമതും നിയമം ലംഘിച്ചാൽ പിഴയും തടവും ആനുപാതികമായി വർധിക്കും. അംഗീകൃതമല്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 10,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനം ആവർത്തിച്ചാൽ 50,000 ദിർഹം വരെ പിഴയും 3 മാസം തടവും ലഭിക്കും. മുന്നാം തവണയും നിയമം ലംഘിക്കുന്നവരിൽനിന്ന് ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും.
Comments (0)