വാഹനാപകടത്തില്‍ മരിച്ചത് രണ്ടുവര്‍ഷം മുന്‍പ്; പ്രവാസി മലയാളിയുടെ കുടുംബത്തിന് 95 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം

Accident Malayali Death അബുദാബി: രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ച മലപ്പുറം രണ്ടത്താണി കല്‍പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീന്റെ കുടുംബത്തിന് ഏകദേശം 95.4 ലക്ഷം രൂപ(4 ലക്ഷം ദിർഹം ) നഷ്ടപരിഹാരം. അബുദാബിയിലെ അൽ ബതീൻ അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ വച്ച് 2023 ജൂലൈ 6നായിരുന്നു അപകടം. ബസിൽ നിന്ന് ഇറങ്ങിയ ശേഷം റോഡിന് കുറുകെ കടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി ഓടിച്ച കാറിടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ഫാൽകൺ ഐ ക്യാമറ ദൃശ്യങ്ങളിൽ നിന്നും അന്വേഷണത്തിൽ നിന്നും വ്യക്തമായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മുസ്തഫ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഇതേത്തുടർന്ന്, അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് അബുദാബി ക്രിമിനൽ കോടതി 20,000 ദിർഹം പിഴയും മുസ്തഫയുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം ദയാധനവും നൽകാൻ വിധിച്ചു. എന്നാൽ, ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച്‌ യാബ് ലീഗൽ സ്ഥാപനം വഴി ദയാധനത്തിന് പുറമെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്, ദയാധനത്തിന് പുറമെ രണ്ട് ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ, കുടുംബത്തിന് ആകെ നാല് ലക്ഷം ദിർഹം ലഭിച്ചു. മാതാവും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group