മകളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം, സന്ദർശക വിസയിലെത്തിയ മലയാളി വനിത മരിച്ചു

Malayali Woman Dies റിയാദ്: മകളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന്, സന്ദര്‍ശക വിസയിലെത്തിയ മലയാളി വനിത മരിച്ചു. സൗദിയിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശിനി ത്രേസ്യാമ്മ ആന്‍റണി (69) ആണ് മരിച്ചത്. കറുകച്ചാൽ സ്വദേശിനി ത്രേസ്യാമ്മ ആന്റണി (69) ആണ് മരിച്ചത്. ഒരു മാസത്തോളമായി ഇവർക്ക് ശ്വാസതടസ്സവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായതിനെത്തുടർന്ന് താമസ സമീപത്തുള്ള ക്ലിനിക്കിൽ നിന്ന് ചികിത്സ തേടിയിരുന്നു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വെച്ചാണ് മരിച്ചത്. ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ മകളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy പിതാവ്: ജോസഫ്, മാതാവ്: അന്നാമ്മ. ത്രേസ്യാമ്മയുടെ ഭർത്താവ് ആന്റണി ജോസഫ് കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ടിരുന്നു. മക്കളായ ജോസഫും മറിയയും സൗദിയിലുണ്ട്. ഔദ്യോഗിക നടപടികൾക്ക് ശേഷം ഇവരുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസ്സി വളന്റിയറുമായ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group