യുഎഇയിൽ അധ്യാപകർക്ക് വിസ പുതുക്കാന്‍ പുതിയ നിബന്ധന കര്‍ശനമാക്കി

UAE Teacher’s Visa Renewal അബുദാബി: യുഎഇയില്‍ അധ്യാപക ജോലിക്ക് പ്രവേശിക്കുമ്പോൾ നൽകേണ്ടിയിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിസ പുതുക്കുമ്പോഴും നിർബന്ധം. യുഎഇയിലുള്ളവർ പ്രാദേശിക പോലീസ് സ്റ്റേഷനിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. നാട്ടിൽനിന്ന് പുതുതായി ജോലിക്ക് എത്തുന്നവർ മാതൃരാജ്യത്തെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യാൻ പോലീസ് ക്ലിയറൻസ് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) നേരത്തെ നിർബന്ധമാക്കിയിരുന്നു. യുഎഇ നയങ്ങൾക്ക് അനുസൃതമായി സുരക്ഷിത വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിന്‍റെയും വിദ്യാർഥികളെ പരിരക്ഷിക്കുന്നതിന്‍റെയും ഭാഗമായാണ് നടപടി കർശനമാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy യുഎഇയിലുള്ളവർക്ക് ഓൺലൈൻ വഴി പണമടച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) എടുക്കാം. നേരത്തെ ആറ് മാസം കാലാവധിയുണ്ടായിരുന്ന സർട്ടിഫിക്കറ്റിന്‍റെ കാലപരിധി ഇപ്പോൾ ഒരു മാസമാക്കി കുറച്ചിട്ടുണ്ട്. ഒരു മാസത്തിനകം ജോലി അപേക്ഷ അഡെക് അംഗീകരിച്ചില്ലെങ്കിൽ പുതിയ പിസിസി സർട്ടിഫിക്കറ്റ് ഹാജരാക്കണം. രണ്ട് വർഷ കാലാവധിയുള്ള അധ്യാപക ലൈസൻസ് കാലാവധി അവസാനിച്ച് 15 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ റദ്ദാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group