
യാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത; യുഎഇയിലെ അഞ്ച് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി
emirates road upgrade ഷാർജ: ഷാർജ യാത്രികർക്ക് ആശ്വാസ വാർത്തയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). കഴിഞ്ഞ ദിവസങ്ങളായി നിർമാണ പ്രവർത്തനങ്ങൾ കാരണം യാത്രാ തടസങ്ങള്‍ ഉണ്ടായിരുന്ന എമിറേറ്റ്സ് റോഡ് നവീകരണം പൂർത്തിയായതായി ആര്‍ടിഎ അറിയിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഓഗസ്റ്റ് 25, തിങ്കളാഴ്ച മുതൽ റോഡ് പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ആർടിഎ അറിയിച്ചു. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് എമിറേറ്റ്സ് റോഡ്. ഈ റോഡിന്റെ 14 കിലോമീറ്റർ ഭാഗമാണ് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നവീകരിച്ചത്. ലേസർ ഡിറ്റക്ഷൻ ഉൾപ്പടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy മൂന്ന് മാസത്തോളം നീണ്ട ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് ശേഷമാണ് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കിയത്. 45 ശതമാനം വരെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ ഈ നവീകരണംകൊണ്ട് സഹായിക്കും. വേഗത്തിലും എളുപ്പത്തിലും യാത്ര ചെയ്യാൻ മാത്രമല്ല, സുരക്ഷ, ഇന്ധനക്ഷമത എന്നിവയിലും ഈ നവീകരണം ഗുണം ചെയ്യും. യാത്രാ തടസങ്ങൾ ഒഴിവാക്കുന്നതിലൂടെ വിദ്യാർഥികളുടെ സ്കൂൾ യാത്രകളും എളുപ്പമാകും. റോഡ് നവീകരണത്തിലൂടെ ദീർഘകാലമായി ഈ വഴി യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമാണ്.
Comments (0)