
യുഎഇയില്‍ റംസാന്‍ വ്രതം ആരംഭിക്കുന്ന തീയതി അറിയിച്ചു
Ramadan 2026 ദുബായ്: യുഎഇയില്‍ റംസാന്‍ വ്രതം ആരംഭിക്കുന്ന തീയതി അറിയിച്ചു. 2026ലെ റംസാൻ ഫെബ്രുവരി 17 ആകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞർ. മാസപ്പിറവി അടിസ്ഥാനമാക്കിയായിരിക്കും ഔദ്യോഗിക സ്ഥിരീകരണം. എങ്കിലും മിക്ക അറബ് രാജ്യങ്ങളിലും ഏതാണ്ട് 17ന് വ്രതം ആരംഭിച്ചേക്കും. സൗരവർഷത്തേക്കാൾ 10, 11 ദിവസം കുറവായിരിക്കും ഹിജ്‌റ വർഷം. ഇതുപ്രകാരം, 33 വർഷത്തിനിടെ എല്ലാ കാലാവസ്ഥയിലും വ്രതം അനുഷ്ഠിക്കാൻ അവസരമുണ്ടാകുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy
Comments (0)