
Car Stuck ഡെസേർട്ട് ട്രിപ്പ് മരണത്തിലേക്ക്, മരുഭൂമിയിൽ കാർ കുടുങ്ങി; വെള്ളം കിട്ടാതെ രണ്ട് പേർക്ക് ദാരുണാന്ത്യം
Car Stuck ഡെസേർട്ട് ട്രിപ്പിനിടെ കാർ മരുഭൂമിയിലെ മണലിൽ കുടുങ്ങി വെള്ളം കിട്ടാതെ രണ്ടു പേർ മരിച്ചു. സൗദി പൗരന്മാരാണ് മരിച്ചത്. ഹഹൂദ് ജിഫിൻ അൽ സാദിയും സുഹൃത്തായ വാലിദ് ഖുഷൈം അൽസാദിയുമാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം തകരാറിലാകുകയും മണലിൽ കുടുങ്ങുകയുമായിരുന്നു. അൽ ജുനൈനാ സെന്ററിൽ നിന്ന് 40 കിലോമീറ്റർ തെക്കുകിഴക്കായി ബിഷ, തത്ലിത്ത് പ്രവിശ്യകൾക്കിടയിലുള്ള വിദൂര പ്രദേശത്ത് വെച്ചാണ് ഇവരുടെ വാഹനം മണലിൽ കുടുങ്ങിയത്. മണലിലാഴ്ന്ന വാഹനം പുറത്തെടുക്കാൻ ഇവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കയ്യിൽ വെള്ളമില്ലാത്തതിനാലും താപനില കുതിച്ചുയർന്നതിനാലുമാണ് ഇരുവരും മരണപ്പെട്ടത്. കൊടുംചൂടിൽ ഇരുവർക്കും അതിജീവിക്കാൻ കഴിഞ്ഞില്ല. രക്ഷാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും സംഭവ സ്ഥലത്തെത്തി ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)