
Prophet’s Birthday യുഎഇയിൽ മാസപ്പിറ ദൃശ്യമായില്ല; നബിദിനത്തോട് അനുബന്ധിച്ചുള്ള അവധി എപ്പോൾ?
Prophet’s Birthday ദുബായ്: യുഎഇയിൽ ഓഗസ്റ്റ് 23 ന് വൈകുന്നേരം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഓഗസ്റ്റ് 25 നായിരിക്കും റബിഉൽ അവ്വൽ. ഇസ്ലാമിക കലണ്ടർ പ്രകാരം റബിഉൽ അവ്വൽ 12-നാണ് നബിദിനം വരുന്നത്. റബി ഉൽ അവ്വൽ ഓഗസ്റ്റ് 25 നാണ് ആരംഭിക്കുന്നതെങ്കിൽ നബിദിനം സെപ്റ്റംബർ 5 ന് ആയിരിക്കും. നബിദിനം സെപ്തംബർ അഞ്ചിനാണെങ്കിൽ വാരാന്ത്യങ്ങളായ ശനി, ഞായർ ദിവസങ്ങൾ ഉൾപ്പെടെ യുഎഇ നിവാസികൾക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കും. ചാന്ദ്ര ദർശനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇസ്ലാമിക കലണ്ടർ. നബിദിനത്തോട് അനുബന്ധിച്ച പൊതുഅവധിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ യുഎഇ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഒമാൻ, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, ബ്രൂണൈ, സിംഗപ്പൂർ, ഇറാൻ, ജോർദാൻ, ലിബിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഓഗസ്റ്റ് 25 തിങ്കളാഴ്ച്ചയാണ് റബീ ഉൽ അവ്വൽ ആരംഭിക്കുന്നത്.
Comments (0)