Expat Malayali Dies in UAE അജ്മാന്‍: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കൈപ്പറമ്പ് പുത്തൂർ സ്വദേശി വാഴപ്പിള്ളി ഫ്രാൻസിസിന്റെ മകൻ രാജു (54) ആണ് അജ്മാനിൽ മരിച്ചത്. സംസ്കാരം പിന്നീട് നടത്തും. അജ്മാനിലെ യൂണി ഗ്ലോബ് ലോജിസ്റ്റിക്സ് എന്ന കമ്പനിയിലെ ട്രെയിലർ ലോറിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു രാജു. ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു അപകടം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭാര്യ: സിനി. മക്കൾ: ഐറിൻ, റിച്ചഡ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy