Death Sentence മുൻ കാമുകിയെ കൊലപ്പെടുത്തി; അറബ് വംശജന്റെ വധശിക്ഷ ശരിവെച്ച് കോടതി

Death Sentence ദുബായ്: മുൻ കാമുകിയെ കൊലപ്പെടുത്തിയ അറബ് വംശജന്റെ വധശിക്ഷ ശരിവെച്ച് ദുബായ് കോടതി. ദുബായിൽ ഒരു അപ്പാർട്ട്‌മെന്റിന്റെ കെട്ടിടത്തിലെ പടിക്കെട്ടിൽ വെച്ച് തന്റെ മുൻകാമുകിയെ കൊലപ്പെടുത്തിയ അറബ് വംശജന്റെ വധശിക്ഷയാണ് അപ്പീൽ കോടതി ശരിവെച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്താണ് അറബ് വംശജൻ തന്റെ കാമുകിയെ കൊലപ്പെടുത്തിയത്. 2020 ജൂലൈ 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 24കാരിയാണ് കൊല്ലപ്പെട്ടത്. കത്തിയും മറ്റ് ഉപകരണങ്ങളും ഉൾപ്പെടെ കയ്യിൽ കരുതിയാണ് അറബ് വംശജൻ കാമുകിയെ കാണാൻ എത്തിയത്. കഴുത്തറുത്താണ് ഇയാൾ മുൻ കാമുകിയെ കൊലപ്പെടുത്തിയത്. ഏഴാം നിലയിൽ നിന്നും ബഹളം കേട്ടതിനെ തുടർന്ന് വന്ന് നോക്കിയപ്പോൾ പടിക്കെട്ടിൽ മുഴുവൻ ചോരയായിരുന്നുവെന്നും പിന്നീട് കണ്ടത് ചോരയിൽ കുളിച്ച് കിടന്ന യുവതിയെയാണെന്നും ദൃക്‌സാക്ഷികൾ പറയുന്നു. എമർജെൻസി സർവ്വീസിനെ വിളിച്ചെങ്കിലും യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം എമിറേറ്റിൽ നിന്നും കടന്നു കളയാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ, ഒരു ഷോപ്പിംഗ് സെന്ററിന്റെ സമീപത്ത് വെച്ച് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ച കാമുകിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പ്രണയം അവസാനിപ്പിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy