Posted By saritha Posted On

എന്‍റെ പൊന്നെ, എന്ത് പോക്കാണിത് ! റെക്കോര്‍ഡ് നിരക്കില്‍ ദുബായില്‍ സ്വര്‍ണവില

gold price hike dubai ദുബായ്: റെക്കോര്‍ഡ് ഉയരത്തില്‍ ദുബായില്‍ സ്വർണവില. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 420 ദിർഹത്തിന് മുകളിലാണ് വില. തിങ്കളാഴ്ച വൈകിട്ടോടെ 24 കാരറ്റ് സ്വർണത്തിന് 422.25 ദിർഹമായി വില ഉയർന്നതായി ദുബായ് ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. മറ്റു സ്വർണാഭരണങ്ങളുടെ വില: 22കാരറ്റ്: 391.25 ദിർഹം, 21 കാരറ്റ്: 375.0 ദിർഹം, 18 കാരറ്റ്: 321.25 ദിർഹം എന്നിങ്ങനെയാണ്. രാജ്യാന്തര വിപണിയിൽ ചൊവ്വാഴ്ച രാവിലെ സ്പോട്ട് ഗോൾഡിന് 1.39 ശതമാനം വർധിച്ച് ഒരു ഔൺസിന് 3,495.79 ഡോളറായിരുന്നു വില. സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം വാങ്ങുന്നവരെയും വിൽക്കുന്നവരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy എപ്പോൾ വിൽക്കണം, വാങ്ങണം, അല്ലെങ്കിൽ നിക്ഷേപം നിലനിർത്തണോ എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത്, പലിശ നിരക്കുകളിലുണ്ടായ കുറവ്, ലോകത്തെങ്ങുമുള്ള രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്വർണവിലയിലുണ്ടായ വർധനവിന് പ്രധാന കാരണങ്ങൾ. ഈ കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ദുബായിലും ലോകത്തും സ്വർണവില ഇനിയും ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *