Posted By saritha Posted On

കൂപ്പുകുത്തി ഇന്ത്യൻ രൂപ: വലിയ നഷ്ടം ഒഴിവാക്കി ആർബിഐയുടെ ഇടപെടൽ

indian rupee depreciation ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നില. യുഎസ് തീരുവ സംബന്ധിച്ച വാര്‍ത്തകളാണ് ഇതിന് പ്രധാന കാരണം. അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടൽ വലിയ നഷ്ടങ്ങൾ ഒഴിവാക്കി. ഒരു യുഎഇ ദിർഹമിന് 24.0762 രൂപ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഒരു യുഎസ് ഡോളറിന് 88.36 എന്ന നിലയിലുമായി. സെപ്തംബർ ഒന്നിനു രേഖപ്പെടുത്തിയ 24.0681 എന്ന റെക്കോർഡ് നിലയാണ് ഇപ്പോൾ മറികടന്നത്. അവസാനമായി വ്യാപാരം അവസാനിപ്പിച്ചത് രൂപ 24.0531 എന്ന നിലയിലാണ്. വിദേശ ബാങ്കുകൾ ശക്തമായി ഡോളർ വാങ്ങിയതാണ് രൂപയുടെ മൂല്യം കുറയാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. യുഎസിൽ നിന്നുള്ള തീരുവ സമ്മർദ്ദങ്ങൾ ഇതിന് കാരണമായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy അമിതമായ ഡോളർ വാങ്ങൽ മൂലമാണ് രൂപയുടെ മൂല്യം ഇടിഞ്ഞതെന്നും എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി പൊതുമേഖലാ ബാങ്കുകൾ ഇടപെട്ടത് വലിയ നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിച്ചെന്നും ഒരു മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ സെപ്തംബറിൽ ഇതുവരെ 1.4 ബില്യൺ ഡോളറിന്റെ അറ്റ വിൽപനയാണ് വിദേശ നിക്ഷേപകർ നടത്തിയത്. ഈ വർഷം ഇതുവരെ ഇത് 16 ബില്യൻ ഡോളറിന് മുകളിലാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *