
2300 കോടി രൂപയുടെ നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം; ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ യുഎഇ നാടുകടത്തി
indian extradited uae ദുബായ്: 2,300 കോടി രൂപയുടെ (ഏകദേശം 958 ദശലക്ഷം ദിർഹം) തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനായ പിടികിട്ടാപ്പുള്ളിയായ പ്രതിയെ യുഎഇ നാടുകടത്തി. നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെയാണ് യുഎഇ നാടുകടത്തിയത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയായ ഹർഷിത് ബാബുലാൽ ജയിനിനെ ഇന്നലെ അഹമ്മദാബാദിലേക്ക് അയക്കുകയും ഗുജറാത്ത് പോലീസിന് കൈമാറുകയും ചെയ്തു. ഇന്റർപോൾ വഴി ഇന്ത്യയുടെ ലൈസൺ ഓഫിസറായി പ്രവർത്തിക്കുന്ന സിബിഐയാണ് ഈ നീക്കങ്ങൾ ഏകോപിപ്പിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഗുജറാത്ത് പോലീസിന്റെ അഭ്യർഥന പ്രകാരം, 2023 ഓഗസ്റ്റിൽ ഇന്റർപോൾ ഹർഷിത് ബാബുലാൽ ജയിനിനെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ നാടുകടത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, യുഎഇ അധികൃതർ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചതായി സിബിഐ അറിയിച്ചു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട 481 അക്കൗണ്ടുകളിലായി 9.62 കോടി രൂപ (4 ദശലക്ഷം ദിർഹം) മരവിപ്പിച്ചതായും 1,500-ൽ അധികം അക്കൗണ്ടുകൾ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് മോണിറ്ററിങ് സെൽ (എസ്എംസി) ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നിർലിപ്ത റായ് പറഞ്ഞു.
Comments (0)