Posted By staff Posted On

Internet യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് കിട്ടുന്നില്ലേ; കാരണം ഇതാണ്

Internet ദുബായ്: യുഎഇയിലെയും മിഡിൽ ഈസ്റ്റിലെ ചില രാജ്യങ്ങളിലെയും ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സങ്ങൾ നേരിട്ടതായി പരാതി ഉയർത്തി ഉപഭോക്താക്കൾ. ചിലർക്ക് ഇന്റർനെറ്റ് സേവനങ്ങൾ മന്ദഗതിയിലാണ് ലഭിച്ചതെന്നും പരാതിയുണ്ട്. വെബ്‌സൈറ്റുകൾ, ആപ്പുകൾ, ടിവി സ്ട്രീമിംഗ് എന്നിവ ആക്‌സസ് ചെയ്യുന്നതിൽ തടസ്സം നേരിട്ടു എന്നാണ് സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നത്. ദുബായ്, ഷാർജ, അൽ ഐൻ, അജ്മാൻ, റാസൽഖൈമ, ഫുജൈറ, ജബൽ അലി, ഉമ്മുൽ ഖുവൈൻ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സം നേരിട്ടു. ലാൻഡ് ലൈൻ ഇന്റർനെറ്റ്, ടിവി സ്ട്രീമിങ്, മൊബൈൽ ഇന്റർനെറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഭൂരിഭാഗവും. ദുബായിൽ ഉടനീളം ഇന്ന് ഇന്റർനെറ്റ് സേവനങ്ങൾ മന്ദഗതിയിലാണ് ലഭിക്കുന്നത്. പ്രസ്‌ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ എഞ്ചിനീയർമാർ നടത്തുന്നുണ്ട്. ചെങ്കടലിലെ കേബിൾ വിച്ഛേദിക്കപ്പെട്ടതിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനങ്ങളിൽ തടസമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *