Voter list update; വോട്ടർ പട്ടിക പുതുക്കൽ; നിങ്ങളുടെ വോട്ടവകാശം ഉറപ്പാക്കാൻ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
vote; വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണ പ്രവർത്തനങ്ങൾ നവംബർ നാല് മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വോട്ടർമാരുടെ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. വീട്ടിൽ ആളില്ലെങ്കിൽ മൂന്ന് തവണ വരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
പ്രധാന നടപടിക്രമങ്ങൾ
ഓരോ വോട്ടറുടെയും ഫോൺ നമ്പർ ബിഎൽഒയുടെ പക്കലുള്ളതിനാൽ അവർ മുൻകൂട്ടി ഫോൺ വഴി അറിയിപ്പ് നൽകും.
ബിഎൽഒ നൽകുന്ന അപേക്ഷയും എന്യുമറേഷൻ ഫോറവും പൂരിപ്പിച്ച് ഒപ്പിട്ടുനൽകണം.
ആവശ്യമായ രേഖകൾ സഹിതം നൽകാം. പുതിയ ഫോട്ടോ ചേർക്കുന്നതിനും സൗകര്യമുണ്ട്.
ആവശ്യമായ രേഖകൾ
2002-ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച 12 രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
2002-ലും 2025-ലും പട്ടികയിൽ പേരുള്ളവർ എന്യുമറേഷൻ ഫോറത്തിൽ ഒപ്പിടുന്നത് നിർബന്ധമാണ്.
തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച 12 രേഖകൾ (2002-ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർക്ക്):
സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ പെൻഷൻക്കാർക്കോ നൽകിയ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ പെൻഷൻ പേയ്മെന്റ് ഓർഡർ
01.07.1987-നു മുൻപ് ലഭിച്ച സർക്കാർ/ബാങ്ക്/പോസ്റ്റ് ഓഫീസ്/എൽഐസി രേഖകൾ
ജനന സർട്ടിഫിക്കറ്റ്
പാസ്പോർട്ട്
അംഗീകൃത ബോർഡുകൾ അല്ലെങ്കിൽ സർവകലാശാലകൾ നൽകുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
സംസ്ഥാന അധികാരികൾ നൽകുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ്
വനാവകാശ സർട്ടിഫിക്കറ്റ്
ഒബിസി/എസ്.സി/എസ്.ടി വിഭാഗത്തിനുള്ള ജാതി സർട്ടിഫിക്കറ്റ്
ദേശീയ പൗരത്വ രജിസ്റ്റർ രേഖ
തദ്ദേശ ഭരണസ്ഥാപനങ്ങൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ
സർക്കാർ ഭൂമി/വീട് അലോട്ട്മെന്റ് രേഖ
ആധാർ തിരിച്ചറിയൽ രേഖ (23/2025 ഇആർഎസ്/വോളിയം 2 അനുസരിച്ച്)
ഓൺലൈൻ അപേക്ഷാ സൗകര്യം:
നവംബർ നാല് മുതൽ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമാകും.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഫോൺ നമ്പർ നൽകുമ്പോൾ ഒടിപി ലഭിക്കും. ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ട് അപ്‌ലോഡ് ചെയ്താൽ അത് ബിഎൽഒയുടെ മൊബൈൽ ആപ്പിലേക്കും തുടർന്ന് ഇആർഒ (Electoral Registration Officer) യിലേക്കും എത്തും.
പുതിയ പേരുകൾ ചേർക്കാൻ
2002-ലെയും 2025-ലെയും പട്ടികയിൽ പേര് ഇല്ലാത്തവർ ഫോം 6 ഉപയോഗിച്ച് അപേക്ഷിക്കണം.
ജനനതീയതി തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം:
1987 ജൂലൈ 7-ന് മുൻപ് ജനിച്ചവർ: ജനനതീയതി തെളിയിക്കുന്ന രേഖ
1987 ജൂലൈ 1 – 2004 ഡിസംബർ 2: ജനനരേഖയും മാതാപിതാക്കളുടെ രേഖയും
2004 ഡിസംബർ 2-ന് ശേഷം ജനിച്ചവർ: സ്വന്തം രേഖയും മാതാപിതാക്കളുടെ രേഖകളും
പരാതികളും അപ്പീലും
പരാതികൾ ബിഎൽഒയ്ക്കോ ഇആർഒയ്ക്കോ നൽകാം.
ഒന്നാം അപ്പീൽ കളക്ടർക്കും രണ്ടാം അപ്പീൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുമാണ്.
ഇരട്ട വോട്ടുകൾ നീക്കം ചെയ്യാം
രണ്ടിടത്ത് വോട്ടുണ്ടെങ്കിൽ ഒന്ന് നീക്കം ചെയ്യാൻ ബിഎൽഒയ്ക്കോ ഇആർഒയ്ക്കോ അപേക്ഷ നൽകാം. ഇതിനായി മൊബൈൽ ആപ്പ് സൗകര്യവും ലഭ്യമാണ്.
ഹെൽപ് ലൈൻ
1950 എന്ന ഹെൽപ് ലൈനിലൂടെ ജില്ലാതല കോൾ സെന്ററുകളുമായി ബന്ധപ്പെടാം.
ഹെൽപ് ഡെസ്‌ക് രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ആവശ്യമെങ്കിൽ സമയവും കൗണ്ടറുകളുടെ എണ്ണവും കളക്ടർമാർക്ക് കൂട്ടാം.
വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ
ബിഎൽഒ എത്തുന്ന സമയം മുൻകൂട്ടി അറിയിക്കും.
അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ടുനൽകണം.
ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കണം.
ഇരട്ട വോട്ട് ഉള്ളവർ ഉടൻ പരിഷ്‌കരണം നടത്തണം.
		
		
		
		
		
Comments (0)