travel; അയ്യോ! ഈ നഗരങ്ങളിലാണോ നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നത്? മാലിന്യത്തിൻ്റെ കാര്യത്തിൽ ദക്ഷിണേന്ത്യൻ നഗരങ്ങൾ മുന്നിൽ!
travel; രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യൻ നഗരങ്ങൾ മുന്നിൽ. കേന്ദ്രസർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ സ്വച്ഛ് സർവേഷൻ 2025 റിപ്പോർട്ട് പ്രകാരം, മാലിന്യ സംസ്കരണം, പൊതുശുചിത്വം എന്നിവയിൽ ദക്ഷിണേന്ത്യൻ നഗരങ്ങൾ നേരിടുന്ന വെല്ലുവിളികൾ ആശങ്കാജനകമാണ്. മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളടക്കമുള്ള നഗരങ്ങൾ പട്ടികയിൽ ഇടം നേടിയത് ഗൗരവകരമായ വിഷയമായി മാറുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത പത്ത് നഗരങ്ങളിൽ മൂന്നെണ്ണം ദക്ഷിണേന്ത്യയിൽ നിന്നാണ്. തമിഴ്നാട്ടിലെ മധുരയാണ് 4,823 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 6,822 പോയിന്റുമായി ചെന്നൈ മൂന്നാമതും 6,842 പോയിന്റോടെ ബെംഗളൂരു അഞ്ചാമതുമാണ്. കേരളത്തിൽ നിന്നുള്ള യാത്രക്കാർ സ്ഥിരമായി സന്ദർശിക്കുന്ന ഈ പ്രധാന നഗരങ്ങളിലെ ശുചിത്വക്കുറവ് മലയാളികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.
ഡൽഹി (10-ാം സ്ഥാനം), ഗ്രേറ്റർ മുംബൈ (8-ാം സ്ഥാനം) എന്നിവയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നഗര നിർമ്മാണത്തിലും മാലിന്യ നിർമാർജനത്തിലും അടിസ്ഥാനപരമായ വീഴ്ചകളാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഏറ്റവും വൃത്തിഹീനമായ പത്ത് നഗരങ്ങൾ (സ്വച്ഛ് സർവേഷൻ 2025):
മധുര – 4823 പോയിന്റ്
ലുധിയാന – 5272 പോയിന്റ്
ചെന്നൈ – 6822 പോയിന്റ്
റാഞ്ചി – 6835 പോയിന്റ്
ബംഗളൂരു – 6842 പോയിന്റ്
ധൻബാദ് – 7196 പോയിന്റ്
ഫരീദാബാദ് – 7329 പോയിന്റ്
ഗ്രേറ്റർ മുംബൈ – 7419 പോയിന്റ്
ശ്രീനഗർ – 7488 പോയിന്റ്
ഡൽഹി – 7920 പോയിന്റ്
മാലിന്യ സംസ്കരണം, പൊതുശുചിത്വം, പൗര പങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണമില്ലാത്ത നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിർമാർജനം, പൗരന്മാരുടെ ശുചിത്വബോധമില്ലായ്മ എന്നിവയാണ് ഈ പട്ടികയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
Comments (0)