
UAE – Kerala Flight Ticket Price: നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ഏറ്റവും കുറഞ്ഞത്… വിമാന ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തില്‍
UAE – Kerala Flight Ticket Price അബുദാബി: യുഎഇയില്‍ വിദ്യാര്‍ഥികള്‍ക്കിനി അവധിക്കാലം. സ്കൂളുകള്‍ അടച്ചു. ശൈത്യകാല അവധി കഴിഞ്ഞ് യുഎഇയിൽ ജനുവരി 6ന് സ്കൂളുകൾ തുറക്കും. അവധി ദിനങ്ങള്‍ മുന്നില്‍ക്കണ്ട് നിരവധി പേരാണ് നാട്ടിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും പറക്കാനൊരുങ്ങുന്നത്. അതോടൊപ്പം വിമാനടിക്കറ്റ് നിരക്കും ഉയര്‍ന്നു. ഒരാഴ്ച മുന്‍പത്തെ നിരക്കിനേക്കാള്‍ രണ്ടിരട്ടിയാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടിയായി ഉയരുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. യുഎഇയില്‍നിന്ന് കേരളത്തിലെ വിവിധയിടങ്ങളിലേക്ക് വിമാനമാര്‍ഗം യാത്ര ചെയ്യാന്‍ അരലക്ഷത്തിലധികമാണ് നിരക്ക് ഈടാക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ സെക്ടറുകളിലേക്ക് ഒരാള്‍ക്ക് പോയി വരാന്‍ 55,000 രൂപയ്ക്ക് മുകളിലെങ്കിലുമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A അതായത്, നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ ഏറ്റവും കുറഞ്ഞത് 2.25 ലക്ഷത്തിലേറെ രൂപ നൽകണം. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ് എന്നീ വിമാനസര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ നിരക്ക് 3.8 ലക്ഷം മുതൽ 4.7 ലക്ഷം വരെയാകും. കേരളത്തിൽനിന്ന് ഗൾഫിലേക്ക് യാത്ര ചെയ്യാന്‍ ജനുവരി 20 വരെ ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ടി വരും. സീസൺ സമയത്ത് യാത്ര അബുദാബിയിൽ നിന്നാണെങ്കിൽ 4000 മുതൽ 10,000 രൂപ വരെ അധികം നൽകണം. എന്നാൽ, ഓഫ് പീക്ക് സമയത്ത് അബുദാബിയിൽനിന്ന് ചില എയർലൈനുകളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കണ്ണൂരിലേക്ക് യുഎഇയിൽനിന്ന് അധികം സർവീസില്ലാത്തതിനാൽ നിരക്ക് താരതമ്യേന കൂടുതലാണ്. പ്രതിദിന സർവീസ് നിലവിൽ ഇൻഡിഗോയ്ക്കും എയർഇന്ത്യ എക്സ്പ്രസിനുമാണുള്ളത്. വിമാനക്കമ്പനി- ടിക്കറ്റ് ചാര്‍ജ് ഒരാള്‍ക്ക്- നാലംഗ കുടുംബത്തിന് എന്ന നിലയില്‍- എയര്‍ ഇന്ത്യ എക്‌സ്പ്രസ്- 56,000, 2.3 ലക്ഷം, ഇന്‍ഡിഗോ- 53,500- 2.3 ലക്ഷം, സ്‌പൈസ് ജെറ്റ്- 58,00- 2.49 ലക്ഷം, എയര്‍ ഇന്ത്യ- 82,500- 2.45 ലക്ഷം, എയര്‍ അറേബ്യ (ഷാര്‍ജ)- 61,000- 2.44 ലക്ഷം, ഒമാന്‍ എയര്‍ (മസ്‌കത്ത്)- 56,600- 2.14 ലക്ഷം, ജസീറ (കുവൈത്ത് വഴി)- 97,000- 3.89 ലക്ഷം, ഖത്തര്‍ എയര്‍വേയ്‌സ്- 1,30,00- 4.7 ലക്ഷം, ഇത്തിഹാദ് എയര്‍വേയ്‌സ്- 71,500- 2.45 ലക്ഷം, ആകാശ് എയര്‍ (മുംബൈ)- 65,000- 2,60 ലക്ഷം.
Comments (0)