Indian principal suspended അബുദാബി: രണ്ട് വർഷത്തിനുള്ളിൽ ദുബായിലേക്ക് 33 തവണ യാത്ര ചെയ്ത ഒരു ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലിന് സസ്പെന്ഷന്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇഡബ്ല്യുഎസ്) വിദ്യാർഥികൾക്ക് വേണ്ടിയുള്ള സ്കൂളിൽനിന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി ഇന്ത്യൻ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്തിലെ സൂറത്തിലെ സ്നേഹരശ്മി സ്കൂൾ നമ്പർ 285 ൻ്റെ പ്രിൻസിപ്പലാണ് സഞ്ജയ് പട്ടേൽ. പ്രിന്‍സിപ്പലെന്ന ജോലിയ്ക്ക് ഉപരി ഒരു ബിസിനസ് മുതലാളിയെ പോലെയാണ് പട്ടേല്‍ ജോലിയെ സമീപിച്ചതെന്ന് കണ്ടെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A സൂറത്ത് നഗർ പ്രൈമറി എജ്യുക്കേഷൻ കമ്മിറ്റിയുടെ കീഴിലുള്ള ഈ സ്കൂൾ നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു. എന്നാൽ, പട്ടേല്‍ നിരവധി പ്രാവശ്യം ദുബായിലേക്ക് യാത്ര ചെയ്തു. അസുഖവും മറ്റ് അവ്യക്തമായ ഒഴികഴിവുകളും ചൂണ്ടിക്കാട്ടി പട്ടേൽ ജോലിയിൽനിന്ന് അവധിയെടുത്തെങ്കിലും തൊഴിലുടമകളെ അറിയിക്കാതെ വിദേശയാത്ര നടത്താനും യുഎഇ റെസിഡൻസി നേടാനും പട്ടേല്‍ ഈ സമയം വിനിയോഗിച്ചു. ഈ സന്ദർശനത്തിനിടെ പട്ടേൽ ദുബായിൽ ഒരു ട്രാവൽ കമ്പനി ആരംഭിച്ചതായും പിന്നീട് അത് അടച്ചുപൂട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തി. ട്രാവല്‍ കമ്പനിയില്‍ പട്ടേല്‍ ഇരിക്കുന്ന ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ, അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ വിദേശയാത്രയ്ക്ക് പോകുന്നതിന് മുന്‍പ് അനുമതി വാങ്ങേണ്ടതുണ്ട്. പട്ടേൽ ഈ നിയമം ആവർത്തിച്ച് അവഗണിച്ചു.
Indian Principal Suspended: രണ്ട് വര്‍ഷത്തിനിടെ യുഎഇയിലേക്ക് 33 യാത്രകള്‍, അസുഖമെന്ന് പറഞ്ഞ് ലീവ്, ഇന്ത്യക്കാരനായ പ്രിന്‍സിപ്പലിന് ശിക്ഷ വിധിച്ചു, കൂടാതെ
Advertisment
Advertisment