UAE Tourists ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയാല്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്) തിരികെ നല്‍കും. ഈ സംവിധാനം രാജ്യത്ത് ഉടന്‍ നിലവില്‍ വരും. ലോകത്തിലാദ്യമായാണ് ഈ സംവിധാനം നടപ്പില്‍ വരുന്നത്. കടകളില്‍നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്ക് അഞ്ച് ശതമാനം വാറ്റ് തിരികെ ലഭിക്കും. സന്ദർശക വിസയിൽ യുഎഇയിലെത്തുന്നവക്ക് അവരുടെ മടക്കയാത്രയിൽ വിമാനത്താവളങ്ങളിൽനിന്നു ഈ തുക തിരികെ ലഭിക്കും. സന്ദർശിക്കുമ്പോൾ ചെയ്യുന്ന ഇ – കൊമേഴ്സ് ഇടപാടുകൾക്കും വാറ്റ് തിരികെ ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഇനി മുതൽ യുഎഇ സന്ദർശിക്കുമ്പോൾ ചെയ്യുന്ന ഇ – കൊമേഴ്സ് ഇടപാടുകൾക്കും വാറ്റ് തിരികെ ലഭിക്കും. ഇ – കൊമേഴ്സ് സൈറ്റുകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും വിനോദ സഞ്ചാരികൾക്ക് വാറ്റ് റീഫണ്ട് നൽകാം. ഇവ ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. യുഎഇയിൽ ഉള്ള സന്ദർശകർ ഇ – കൊമേഴ്സ് സൈറ്റുകളിൽ വാറ്റ് റീഫണ്ടിന് അപേക്ഷ നൽകാം. റീഫണ്ടിനായി യാത്രാരേഖകളും വ്യക്തി വിവരങ്ങളും നൽകണം. ഓൺലൈൻ പർച്ചേയ്സിന്‍റെ സമയത്ത് സന്ദർശക വിസയിലാണെന്ന് തെളിയിക്കുന്നതിനാണിത്. യോഗ്യത തെളിയിക്കപ്പെട്ടാൽ, രാജ്യം വിടുമ്പോൾ നികുതിയും തിരികെ ലഭിക്കും. ഡിജിറ്റൽ ടാക്സ് റീ ഫണ്ട് സംവിധാനം ഏർപ്പെടുത്തിയതിന്റെപിന്നാലെയാണ് ഓണ്‍ലൈന്‍ ഷോപ്പിങിനും ടാക്സ് റീ ഫണ്ട് നൽകുന്നത്. ഡിജിറ്റൽ ടാക്സ് റീഫണ്ട് സംവിധാനം വന്നതിനു ശേഷം സന്ദർശകർക്ക് ടാക്സ് റീഫണ്ട് പൂർണമായും ഡിജിറ്റലായി പൂർത്തിയാക്കാം. പാസ്പോർട്ട് സ്കാൻ ചെയ്ത് ഡിജിറ്റൽ ഇൻവോയിസ് വഴിയാണ് റീഫണ്ട് നടപടികൾ പൂർത്തിയാക്കുന്നത്.
Home
living in uae
UAE Tourists: ലോകത്തിലാദ്യം; യുഎഇയിലെ സന്ദര്‍ശക വിസക്കാര്‍ക്ക് സന്തോഷ വാര്‍ത്ത