
Assaulting Woman: വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ചയാള്‍ക്ക് എട്ടിന്റെ പണി; ലക്ഷങ്ങള്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ…
Assaulting Woman അബുദാബി: സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യുവതിക്ക് പതിനായിരം ദിര്‍ഹം നഷ്ടപരിഹാരവും യുവതിയുടെ കോടതി ചെലവും നല്കാന് കോടതി ഉത്തരവിട്ടു. താന്‍ അവഹേളനം നേരിട്ടതിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്ന് കോടതി നിരീക്ഷിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A യുവാവിനെതിരെ യുവതി കോടതിയെ സമീപിക്കുകയും 51,000 ദിര്‍ഹം നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടത്. അതേസമയം, യുവതിയാണ് തന്റെ കക്ഷിയെ ആദ്യം വാട്സ്ആപ്പിലൂടെ അവഹേളിച്ചതെന്നും യുവതിയുടെ പ്രകോപന സന്ദേശത്തിന് മറുപടി അയക്കുക മാത്രമാണ് ചെയ്തതെന്നും യുവാവിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍, രേഖകള്‍ പരിശോധിച്ച കോടതി യുവാവാണ് കുറ്റക്കാരനെന്ന് കണ്ടെത്തി. യുവതിയുടെ അന്തസിനും മാന്യതക്കും കോട്ടംതട്ടുന്ന രീതിയുള്ള സന്ദേശങ്ങളാണ് പ്രതി അയച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.
Comments (0)