
സ്കൂളുകള്‍ അടച്ചു, ശൈത്യകാല അവധിയ്ക്ക് പ്രവാസികള്‍ നാട്ടിലേക്ക് വരുന്നില്ല, കാരണമിതാണ്…
Airlines Ticket Price മസ്കത്ത്: ഗള്‍ഫില്‍ മിക്ക രാജ്യങ്ങളിലും സ്കൂളുകള്‍ ശൈത്യകാല അവധിയിലേക്ക് കടക്കുകയാണ്. ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ അവധിയ്ക്കായി അടക്കുന്നു. സാധാരണ ക്രിസ്തുമസ്, പുതുവത്സരമാകുമ്പോള്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ നാട്ടിലേയ്ക്ക് പോകാറാണ് പതിവ്. എന്നാല്‍, ഇപ്രാവശ്യം ഭൂരിഭാഗം പേരും നാട്ടിലേയ്ക്കുള്ള യാത്ര ഉപേക്ഷിക്കുകയാണ്. നാട്ടിലേക്കുള്ള യാത്ര കുറച്ചതിന് പ്രധാന കാരണം മസ്കത്തില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിച്ചതാണ്. ഡിസംബര്‍ 18 മുതല്‍ 25 വരെ വിമാനകമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്ക് ഒമാന്‍ എയര്‍, സലാം എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികളാണ് യാത്രാ നിരക്ക് കൂട്ടിയത്. തിരുവനന്തപുരം സെക്ടറിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. കോഴിക്കോട് മേഖലയിലേക്ക് ഒമാന്‍ എയര്‍ വഴി ഈ മാസം 19ന് 146, 20ന് 468, 21ന് 222, 22ന് 187 റിയാലാണ് ഈടാക്കുക. 23ന് 119 റിയാലാണ് വൺവേ നിരക്ക്. 24 മുതല്‍ ഒമാൻ എയറിന്റെ കോഴിക്കോട്ടേക്കുള്ള നിരക്കുകൾ കുറയും. കൊച്ചി മേഖലയിലേക്ക് ഒമാൻ എയർ ഈ മാസം 19ന് 119, 20ന് 481, 21ന് 17, 22ന് 105, 23ന് 119, 24ന് 119 റിയാല്‍ വീതമാണ് വൺവേക്ക് ഈടാക്കുക. ഒമാൻ എയർ തിരുവന്തപുരത്തേക്ക് 17ന് 318, 18ന് 135, 19ന് 293 റിയാല്‍ വീതം ഈടാക്കി. 20ന് 627, 21ന് 293, 22ന് 135 റിയാലുമാണ് നിരക്ക് ഈടാക്കുക. സലാം എയറും ഈ മാസം 18ന് കോഴിക്കോട്ടേക്ക് 110 റിയാലാണ് ഈടാക്കിയത്. 19ന് 179 റിയാലും 20, 21 തീയതികളിൽ 96, 22ന് 78 റിയാലുമാണ് ബജറ്റ് എയര്‍ലൈന്‍ കൂടിയായ സലാം എയർ വൺവേക്ക് ഈടാക്കുന്നത്. ഈ മാസം 25 മുതൽ നിരക്കുകൾ താരതമ്യേന കുറയുമെന്ന് പ്രതീക്ഷിക്കാം. എയർ ഇന്ത്യ എക്പ്രസും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് അവധിക്കാലത്ത് വൺവേക്ക് 70 റിയാലിൽ കൂടിയ നിരക്കുകൾ തന്നെയാണ് കോഴിക്കോട്ടേക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്കും 19 മുതൽ 24 വരെ കാലത്ത് 100 റിയാലിൽ കൂടിയ നിരക്കാണ് വൺവേക്കുള്ളത്.
Comments (0)