Posted By saritha Posted On

‘നൃത്തം ചെയ്യുന്നപോലെ വിറച്ചു തുള്ളും’; പടര്‍ന്ന് പിടിച്ച് പുതിയ രോഗം

കംബാല: ഉഗാണ്ടയില്‍ പുതിയ രോഗം പടര്‍ന്നുപിടിക്കുന്നു. ഡിങ്ക ഡിങ്ക എന്ന് വിളിക്കുന്ന രോഗം ഉഗാണ്ടയില്‍ ഇതിനോടകം മുന്നൂറോളം പേര്‍ക്ക് പിടിപെട്ടു. ബണ്ടിബുഗ്യോ എന്ന ജില്ലയില്‍ നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയ്ക്ക് പുറത്ത് ആര്‍ക്കും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ത്രീകളിലും ചെറിയ പെണ്‍കുട്ടികളിലുമാണ് ഈ രോഗം പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്. പനി, തലവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ ഡിങ്ക ഡിങ്കമൂലം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/FEGyCcuaPc2LXexgoWh68Aനിലവില്‍ ആന്‍റിബയോട്ടിക്കുകളാണ് രോഗികള്‍ക്ക് നല്‍കിവരുന്നതെന്ന് ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ. കിയിറ്റ ക്രിസ്റ്റഫര്‍ വ്യക്തമാക്കി. വീട്ടിലിരുന്ന് ആരും സ്വയം ചികിത്സ തേടരുതെന്നും ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഡിങ്ക ഡിങ്ക രോഗത്തിന്‍റെ കേന്ദ്രമെന്താണെന്നോ എങ്ങനെയാണ് രോഗം പടര്‍ന്നുപിടിച്ചതെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗികളില്‍നിന്ന് സാമ്പിളികള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തിവരികയാണ്. ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. ‘ഡാന്‍സിങ് പ്ലേഗ്’ എന്നറിയപ്പെടുന്ന രോഗത്തിന്‍റെ സമാന ലക്ഷണങ്ങളാണ് ഡിങ്ക ഡിങ്ക ബാധിച്ചവരിലും കണ്ടുവരുന്നത്. 1518ല്‍ ഫ്രാന്‍സിലെ സ്റ്റ്രാസ്ബര്‍ഗിലാണ് രോഗം കണ്ടെത്തിയത്. ഡിങ്ക ഡിങ്ക ബാധിച്ചവര്‍ നിര്‍ത്താതെ നൃത്തം ചവിട്ടുംപോലെ തുള്ളിക്കൊണ്ടേയിരുന്നു എന്നതിനാലാണ് ഡാന്‍സിങ് പ്ലേഗ് എന്ന പേര് വന്നത്. ഇത് മരണത്തിലേക്ക് വരെ നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *