
യൂറോപ്പിനെയും അമേരിക്കയെയും വെല്ലും; യുഎഇയിലെ ഈ വിമാനത്താവളത്തിന് പുതിയ അംഗീകാരം
അബുദാബി: ലോകത്തിലെ ഏറ്റവും സുന്ദരമായ വിമാനത്താവളമെന്ന ഖ്യാതി ഇനി യുഎഇയിലെ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം. പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന പ്രിക്സ് വേര്‍സെയില്‍സ് അന്താരാഷ്ട്ര ആര്‍ക്കിടെക്ചര്‍ അവാര്‍ഡ്സിലാണ് ലോകത്തെ ഏറ്റവും മനോഹരമായ എയര്‍പോര്‍ട്ടായി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തെരഞ്ഞെടുത്തത്. കടുത്ത മത്സരത്തിലാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തെ തേടി അവാര്‍ഡ് എത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A സവിശേഷമായ രൂപകല്‍പ്പനയാണ് അബുദാബി വിമാനത്താവളത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. മണിക്കൂറിൽ 11,000 യാത്രക്കാരെയും ഒരേസമയം 79 വിമാനങ്ങളെയും ഉൾക്കൊള്ളാനുള്ള ശേഷി എയര്‍പോര്‍ട്ടിനുണ്ട്. ടെര്‍മിനല്‍ എ എന്ന് അറിയിപ്പെടുന്ന മിഡ്ഫീല്‍ഡ് ടെര്‍മിനലിന് ഏറ്റവും പുതിയ ഡിസൈനും സുസ്ഥിര സമീപനത്തിനുമുള്ള അംഗീകാരം ലഭിച്ചു. കോന്‍ പെഡേഴ്സണ്‍ ഫോക്സ് ഡിസൈന്‍ ചെയ്ത വിമാനത്താവളത്തിന്‍റെ രൂപകല്‍പ്പന ഏറെ സവിശേഷമാണ്. 742,000 ചതുരശ്ര മീറ്ററിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം വ്യാപിച്ചുകിടക്കുന്നു. മാത്രമല്ല, എക്സ് ആകൃതിയിലുള്ള രൂപകല്‍പ്പനയിലുള്ള ടെര്‍മിനലിന് 50 മീറ്റര്‍ ഉയരമുണ്ട്. പാരിസ്ഥിതിക ആഘാതം കുറയ്ക്കാനായി സുസ്ഥിരമായ വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ട്.
Comments (0)