Feminichi Fathima Celebration UAE റാസ് അൽ ഖൈമ: സംസ്ഥാന ചലച്ചിത്രമേളയിൽ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമയുടെ വിജയം യുഎഇയില്‍ ആഘോഷിച്ച് നടന് ആസിഫ് അലിയും സംഘവും. ചലച്ചിത്രമേളയില്‍ ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. നടൻ ആസിഫലിയും നിർമാതാവ് കെവി താമറും അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുത്തു. കെവി താമർ ആദ്യമായി സംവിധാനം ചെയ്ത ആയിരത്തൊന്ന് നുണകളിലെ സ്പോട്ട് എഡിറ്റർ ആയിരുന്ന ഫാസിൽ മുഹമ്മദാണ് ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ. ആയിരത്തൊന്ന് നുണകളിൽ അഭിനയിച്ച ഷംലയാണ് ഇതിലെ നായികയായി അഭിനയിച്ചത്. താമർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ആഘോഷം നടന്നത്. റാസ് അൽ ഖൈമയിലാണ് ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
Home
news
Feminichi Fathima Celebration UAE: പുരസ്കാരങ്ങൾ വാരിക്കൂട്ടി; ‘ഫെമിനിച്ചി ഫാത്തിമ’യുടെ വിജയം യുഎഇയില്‍ ആഘോഷിച്ച് ആസിഫ് അലിയും സംഘവും