
PM Modi Visits Kuwait: ലേബര്‍ ക്യാംപില്‍ ഒരു മണിക്കൂര്‍, തൊഴിലാളികളോടൊപ്പം ലഘുഭക്ഷണം; പ്രവാസികളുടെ പ്രശ്നങ്ങള്‍ കേട്ട് പ്രധാനമന്ത്രി
PM Modi visits kuwait കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലേബര്‍ ക്യാംപ് സന്ദര്‍ശിച്ചു. ഇന്നലെ (ഡിസംബര്‍ 21, ശനിയാഴ്ച) മീന അബ്ദുള്ളയിലുള്ള ഗള്‍ഫ് സ്പിക് കമ്പനിയുടെ തൊഴിലാളി ക്യാംപിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. ഇതോടെ 43 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലേബര്‍ ക്യാംപ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A1,500 ലധികം തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. അവിടെ ഒരു മണിക്കൂറിലധികം സമയം ചെലവഴിക്കുകയും 80 ഓളം വരുന്ന തൊഴിലാളികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ കേള്‍ക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ക്യാംപിലുണ്ടായിരുന്നത്. തൊഴിലാളികൾക്കൊപ്പം ലഘുഭക്ഷണവും കഴിച്ച ശേഷമാണ് മോദി ലേബര്‍ ക്യാംപില്‍നിന്ന് തിരികെ മടങ്ങിയത്.
Comments (0)