
UAE Holiday 2025: പുതുവത്സരം: ശമ്പളത്തോടുകൂടിയുള്ള പൊതു അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്
UAE Holiday 2025 ഷാര്‍ജ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സരഅവധി പ്രഖ്യാപിച്ച് ഷാര്‍ജ. ശമ്പളത്തോടുകൂടിയുള്ള പൊതുഅവധിയാണ് എമിറേറ്റില്‍ പ്രഖ്യാപിച്ചത്. ഷാര്‍ജയിലെ സര്‍ക്കാര്‍ മേഖലയിലെ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2025 ജനുവരി ഒന്നിന് പൊതുഅവധി ആയിരിക്കും. മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A അവധിക്ക് ശേഷം ജനുവരി രണ്ട് വ്യാഴാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ സ്വകാര്യമേഖലയ്ക്ക് മാവനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു. ജനുവരി 1 ബുധനാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കും. 2025 ലെ ആദ്യ അവധിയാണിത്.
Comments (0)