Posted By ashwathi Posted On

യുഎഇ: വമ്പൻ സെയിൽ നാളെ മുതൽ, 90% ഇളവ്; വിശദാംശങ്ങൾ…

ഷോപ്പിങ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 26ന് ആരംഭിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ, ദുബായ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും 12 മണിക്കൂർ നീണ്ടുനിൽക്കുന്ന മികച്ച വിൽപ്പന പ്രയോജനപ്പെടുത്താം. ഫെസ്റ്റിവലിന്റെ ഓഫറുകൾക്ക് പുറമെ 12 മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന സൂപ്പർ സെയിലോടുകൂടിയായിരിക്കും ഇത്തവണ ഡി എസ് എഫ് ആരംഭിക്കുന്നത്. മജീദ് അൽ ഫുത്തൈം മാളുകളിൽ ഷോപ്പിംഗ് നടത്തുമ്പോൾ മികച്ച ഡീലുകൾ നേടാനും ചില ബ്രാൻഡുകൾക്ക് 90 ശതമാനം വരെ കിഴിവ് നേടാനും അവസരമുണ്ട്.

  • മാൾ ഓഫ് എമിറേറ്റ്സ്
  • സിറ്റി സെൻ്റർ മിർദിഫ്
  • സിറ്റി സെൻ്റർ ദെയ്‌റ
  • സിറ്റി സെൻ്റർ Me’aisem
  • സിറ്റി സെൻ്റർ അൽ ഷിന്ദഗ
  • മൈ സിറ്റി സെൻ്റർ അൽ ബർഷ

ഈ 12 മണിക്കൂർ വിൽപ്പന ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (DSF) നിരവധി ഹൈലൈറ്റുകളിൽ ഒന്ന് മാത്രമാണ്. മുൻനിര റീട്ടെയിൽ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ഫാഷനും ആക്‌സസറികളും വീട്ടുപകരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഒപ്‌റ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്, സൂപ്പർമാർക്കറ്റ്, ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകൾ എന്നിവ വാങ്ങാനുള്ള സമയമാണിത്. ദുബായിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിലും 2025 ഫെബ്രുവരി 2 ഞായറാഴ്ച വരെ 75 ശതമാനം വരെ കിഴിവുകൾ നൽകുന്ന ഈ അവസരം DSF വിൽപ്പന സീസണിന് തുടക്കമിടുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
   ഈ വർഷം ദുബായ് ഷോപ്പിം​ഗ് ഫെസ്റ്റിവലിൻ്റെ 30-ാം വാർഷികം ആഘോഷിക്കുകയാണ്. ഡ്രോൺ ഷോകൾ, പൈറോ, ലൈറ്റ് ഡിസ്പ്ലേകൾ എന്നിവയുൾപ്പെടെ കൊണ്ട് വരും. കൂടാതെ, സ്കൈഡൈവിംഗ് സ്റ്റണ്ടുകൾ, പൈറോ ടെക്നിക്കുകൾ, ഡ്രോണുകൾ എന്നിവ ഉൾക്കൊള്ളുന്ന ഐൻ ദുബായുടെ പശ്ചാത്തലത്തിൽ ബ്ലൂവാട്ടർ ഐലൻഡിലും ദി ബീച്ചിലും ജെബിആറിലും വമ്പിച്ച പ്രദർശനമാണ് പരിപാടികളുടെ ആവേശകരമായ ലൈനപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *