
ഇന്ത്യൻ ചാണകത്തിന് പൊന്നുംവില; ‘ക്യൂ നിന്ന്’ ഗൾഫ് രാജ്യങ്ങൾ
ഇന്ത്യയിൽ നിന്നുള്ള ചാണകത്തിന് ഗൾഫ് രാജ്യങ്ങളിൽ വൻ ഡിമാൻഡ്. അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടൺ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയത്. ഇക്കാര്യം ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയുന്നത്. വരും നാളുകളിൽ ഗൾഫ് രാജ്യങ്ങളിലെ ഡിമാൻഡ് വർധിക്കുമെന്നതിനാൽ ഇന്ത്യയിലെ സപ്ലൈ ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുവൈറ്റിന്റെ ചുവടു പിടിച്ച് മറ്റ് അറബ് രാജ്യങ്ങളും ചാണകത്തിന്റെ ഇറക്കുമതി വർധിപ്പിക്കുന്നുണ്ട്. എന്താണ് ഇതു കൊണ്ടുള്ള നേട്ടമെന്ന് പലരും ആശ്ചര്യപ്പെടുന്നുണ്ടാകും.
കാർഷിക മേഖലയിലെ ഉപയോഗം
അടുത്തിടെ ചാണകത്തിന്റെ പ്രത്യേക ഉപയോഗങ്ങളെക്കുറിച്ച് കാർഷിക രംഗത്ത് പുതിയ കണ്ടു പിടിത്തങ്ങളുണ്ടായി. ഈന്തപ്പനകൾ കൊണ്ട് സമ്പന്നമാണ് ഗൾഫ് രാജ്യങ്ങൾ. അവിടത്തെ പ്രധാന കാർഷികോല്പന്നവുമാണ് ഈന്തപ്പന . അടുത്തിടെ സൗദി, ഈന്തപ്പഴത്തിൽ നിന്ന് കോള വരെ ഉല്പാദിപ്പിച്ചു. ഗൾഫ് നാടുകളിലെ ഈന്തപ്പഴ വിളകളുടെ വളർച്ചയ്ക്ക് ഏറ്റവുമധികം സഹായകമാകുന്ന ഒന്നാണ് ചാണകമെന്ന് അടുത്തിടെ നടന്ന ഗവേഷണങ്ങൾ വ്യക്തമാക്കിയിരുന്നു. ചാണകം വളമായി ഉപയോഗിക്കുന്നതിലൂടെ ആകെയുള്ള ഉല്പാദനത്തിൽ വർധനവും കൂടാതെ, വിളകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടായി. ഇതോടെ കുവൈറ്റ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ചാണകത്തിന് ആവശ്യക്കാർ ഏറെയുണ്ടായി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഇതാണ് ഇന്ത്യയിൽ നിന്നുള്ള ചാണകക്കയറ്റുമതി ഇരട്ടിയോളം വർധിക്കാൻ കാരണം. ഇപ്പോൾ ഒരു കിലോ ചാണകത്തിന് 30 രൂപ മുതൽ 50 രൂപ വരെയാണ് വില. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ വില വർധിക്കാനുള്ള സാധ്യതകളാണുള്ളത്. ഇന്ത്യയിൽ ഏകദേശം 300 ദശലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്. ഇവയിൽ നിന്ന് ഒരു ദിവസം ഏകദേശം 30 ദശലക്ഷം ടൺ ചാണകമാണ് ലഭിക്കുക. ഇത് വിപണിയിലെത്തിച്ചാൽ സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉണർവുണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
Comments (0)