
Abu Dhabi Big Ticket: വാച്ച്മാനില്‍നിന്ന് കോടീശ്വരനിലേക്ക്; ഇന്ത്യക്കാരനെ തേടിയെത്തി ബിഗ് ടിക്കറ്റിന്‍റെ വമ്പന്‍ തുകയുടെ ഭാഗ്യസമ്മാനം
Abu Dhabi Big Ticket അബുദാബി: വെറും ഒറ്റരാത്രി കൊണ്ടാണ് ഹൈദരാബാദ് സ്വദേശിയായ നാമ്പള്ളി രാജമല്ലയ്യയുടെ ജീവിതം മാറി മറിഞ്ഞത്. വാച്ച്മാനില്‍നിന്ന് കോടീശ്വരനിലേക്കാണ് 60കാരനായ രാജമല്ലയ്യേയുടെ ജീവിതം മാറിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലേറെ രൂപ) അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി രാജമല്ലയ്യ അബുദാബിയില്‍ ജോലി ചെയ്ത് വരികയാണ്. ഭാര്യ നാട്ടിലാണെങ്കിലും മക്കള്‍ യുഎഇയിലുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A നാല് വർഷം മുൻപ് സുഹൃത്തുക്കളിൽ നിന്നാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് രാജമല്ലയ്യ അറിയുന്നത്. തുടര്‍ന്ന്, തന്‍റെ ശമ്പളത്തില്‍ നിന്ന് മിച്ചംപിടിക്കുന്ന പണം ഉപയോഗിച്ചാണ് രാജമല്ലയ്യ ടിക്കറ്റ് വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ വല്ലപ്പോഴും മാത്രം ടിക്കറ്റ് വാങ്ങി. 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇത്തവണ സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ‘ഇതിന് മുൻപ് ഇങ്ങനെയൊരു സന്തോഷം അനുഭവിച്ചിട്ടില്ല. ആദ്യ വിജയമാണ്. സമ്മാനം സുഹൃത്തുക്കളുമായി പങ്കിടും. ബാക്കിയുള്ളത് കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിനിയോഗിക്കും’, രാജമല്ലയ്യ പറഞ്ഞു. ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷണത്തിൽ താൻ ഇനിയും പങ്കെടുക്കുമെന്നും തന്‍റെ വിജയം കാണുമ്പോൾ, തനിക്ക് ചുറ്റുമുള്ളവര്‍ക്കും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പ്രചോദനമാകുമെന്നും’, രാജമല്ലയ്യ പറഞ്ഞു.
Comments (0)