UAE 2025 Petrol Prices അബുദാബി: അടുത്തവര്‍ഷം ജനുവരിയില്‍ യുഎഇയിലെ പെട്രോള്‍ വിലയില്‍ മാറ്റം വരുന്നു. രാജ്യത്തെ പെട്രോൾ വിലയിൽ നേരിയ ഇടിവ് ഉണ്ടായേക്കാം. നവംബറിലെ 73.2 ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2024 ഡിസംബറിൽ ബ്രെൻ്റ് ഓയിൽ ബാരലിന് ശരാശരി 73.06 ഡോളറായിരുന്നു. എന്നിരുന്നാലും, വർഷത്തിലെ അവസാന രണ്ട് ട്രേഡിങ് ദിവസങ്ങളിൽ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ കണ്ടാൽ വില ക്രമീകരണം പരിഷ്കരിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A 2015ൽ രാജ്യം പ്രാദേശിക പെട്രോൾ വിലനിയന്ത്രണം ഒഴിവാക്കിയതിന് ശേഷം അന്താരാഷ്ട്രവിലയ്ക്ക് അനുസൃതമായി റീട്ടെയിൽ നിരക്കുകൾ കൊണ്ടുവരാൻ യുഎഇ എല്ലാ മാസവും അവസാന ദിവസം പെട്രോൾ, ഡീസൽ വിലകൾ പരിഷ്കരിക്കാറുണ്ട്. ഡിസംബറിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് നിരക്കുകൾ ലിറ്ററിന് ഏകദേശം 0.13 ദിർഹം കുറഞ്ഞ് യഥാക്രമം 2.61, 2.50, 2.43 ദിർഹം എന്നിങ്ങനെയായി. ഡിസംബറിലാണ് ഈ വർഷത്തെ ഏറ്റവും താഴ്ന്ന വില. ഈ വർഷത്തിൻ്റെ തുടക്കം മുതലുള്ള യുഎഇ പെട്രോൾ വില പരിശോധിക്കാം:
| Months/2023 | Super 98 | Special 95 | E-Plus 91 |
| January | Dh2.78 | Dh2.67 | Dh2.59 |
| February | Dh3.05 | Dh2.93 | Dh2.86 |
| March | Dh3.09 | Dh2.97 | Dh2.90 |
| April | Dh3.01 | Dh2.90 | Dh2.82 |
| May | Dh3.16 | Dh3.05 | Dh2.97 |
| June | Dh2.95 | Dh2.84 | Dh2.97 |
| July | Dh3 | Dh2.89 | Dh2.81 |
| August | Dh3.14 | Dh3.02 | Dh2.95 |
| September | Dh3.42 | Dh3.31 | Dh3.23 |
| October | Dh3.44 | Dh3.33 | Dh3.26 |
| November | Dh3.03 | Dh2.92 | Dh2.85 |
| December | Dh2.96 | Dh2.85 | Dh2.77 |