
UAE New Year 2025: യുഎഇയിലെ പുതുവര്‍ഷം; കടലിൽനിന്ന് വെടിക്കെട്ട് കാണാം, ലക്ഷങ്ങള്‍ മുടക്കാനും തയ്യാര്‍ !
അബുദാബി: കരയില്‍നിന്ന് മാത്രമല്ല കടലില്‍നിന്നും വെടിക്കെട്ട് കാണാന്‍ ആവശ്യക്കാര്‍ ഏറെയാണ്. ഉല്ലാസബോട്ടുകളിലാണ് സാധാരണയായി ഇതിന് സൗകര്യം ഒരുക്കാറ്. ഇതിന് ഡിമാന്‍ഡ് കൂടുതലുള്ള പോലെതന്നെ ചെലവും കൂടുതലാണ്. വെറും എട്ട് മണിക്കൂറിന് 360,000 ദിര്‍ഹമാണ് ചെലവ് വരുന്നത്. നഗരത്തിലെ അതിമനോഹരമായ വെടിക്കെട്ടും ഡ്രോൺ ഷോകളും മുൻ നിര സീറ്റിലിരുന്ന് കാണാം. ‘ലംബോർഗിനി’ പോലെയുള്ള ചില പ്രീമിയം ഉല്ലാസബോട്ടുകളുടെ നിരക്കുകൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, അവ സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണ വിലയേക്കാൾ ഇരട്ടിയോ മൂന്നിരട്ടിയോ ആകാം. സാധാരണദിവസങ്ങളിൽ, ‘ലംബോർഗിനി’ക്ക് മണിക്കൂറിന് ഏകദേശം 15,000 ദിർഹം ആണ് ഈടാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A എട്ട് മണിക്കൂർ യാത്രയ്ക്ക് ആകെ 120,000 ദിർഹമാണ്. പുതുവര്‍ഷത്തിൽ, നിരക്ക് ഏകദേശം 360,000 ദിർഹം ആകും. 2024ൻ്റെ അവസാന മണിക്കൂറുകളിൽ ആരംഭിച്ച് 2025ൻ്റെ ആദ്യ ഏതാനും മണിക്കൂറുകളിൽ അവസാനിക്കുന്ന യാത്രയ്ക്ക് ഏകദേശം 65,000 ദിർഹത്തിന് ഉല്ലാസബോട്ടുകള്‍ വാടകയ്ക്കെടുക്കാം. ഉയർന്ന വില ആളുകളെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്ന് എലൈറ്റ് റെൻ്റൽസിലെ ഓപ്പറേഷൻസ് മാനേജർ ഷാനി താരെഖ് സൂചിപ്പിച്ചു. കുത്തനെയുള്ള വിലകൾ ഉണ്ടായിരുന്നിട്ടും ആവശ്യം ഉയർന്നുതന്നെയാണ്. ഡിസംബർ 31ന് തൻ്റെ കമ്പനി ഇതിനകം 10 ബുക്കിങുകൾ നേടിയിട്ടുണ്ടെന്നും തീയതി അടുക്കുമ്പോൾ ആ എണ്ണം 30 ആയി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുവര്‍ഷത്തില്‍ വിലകൾ അഞ്ചിരട്ടി വർദ്ധിപ്പിക്കുമെന്ന് ലിബർട്ടി യാച്ച്സിൽ ജോലി ചെയ്യുന്ന ക്യാപ്റ്റൻ ആകാശ് ഗിമിയർ സ്ഥിരീകരിച്ചു. ആറ് മണിക്കൂർ യാത്രയ്ക്ക് 12,000-15,000 ദിർഹം ആണ് സാധാരണ നിരക്ക്. ന്യൂഇയറിൽ ഇത് ഏകദേശം 65,000 ദിർഹം 75,000 ആണെന്ന്” അദ്ദേഹം പറഞ്ഞു. ന്യൂഇയര്‍ സമയത്ത് ഉല്ലാസബോട്ടുകളുടെ ഉയർന്ന വില കേട്ട് ഉപഭോക്താക്കൾ ആശ്ചര്യപ്പെടുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, ഈ വിലകൾ പ്രതീക്ഷിക്കുന്നതായും ഇത് ചെലവേറിയതാണെന്ന് എല്ലാവർക്കും അറിയാമെന്നും ആകാശ് പറഞ്ഞു.
Comments (0)