Advertisment

Dubai Building Fire: യുഎഇ തീപിടിത്തം: പുതുവര്‍ഷത്തിന് മണിക്കൂറുകള്‍ മാത്രം, താമസിക്കാന്‍ ഇടമില്ലാതെ നിവാസികള്‍

Advertisment

Dubai Building Fire ദുബായ്: ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള റെസി‍ഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചെങ്കിലും നിരവധി വാടകക്കാരാണ് ഇപ്പോഴും താത്കാലിക താമസസൗകര്യത്തിനായി അലയുന്നത്. ചിലര്‍ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ കൂടെ നില്‍ക്കുമ്പോള്‍ മറ്റുചിലര്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 10.33 നാണ് തീപിടിത്തം ഉണ്ടായത്. ദുബായിലെത്തിയ ഈജിപ്ത്യന്‍ പ്രവാസിയായ ഐഷ (അഭ്യര്‍ഥന പ്രകാരം പേരുകള്‍ മാറ്റി) പലചരക്ക് കടയുടെ മുന്നില്‍ ഇരിക്കുമ്പോഴാണ് കെട്ടിടത്തിന് തീ കത്തുന്നതായി മനസിലായത്. “എന്തോ കത്തുന്ന ദുർഗന്ധം അനുഭവപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz തുടർന്ന് ആളുകൾ നിലവിളിക്കുന്നത് കേട്ടു. എല്ലാവരും പരിഭ്രാന്തരായി. കോണിപ്പടികള്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു” ഐഷയുടെ വാക്കുകള്‍. തങ്ങളുടെ അപ്പാര്‍ട്മെന്‍റില്‍നിന്ന് രക്ഷപ്പെട്ട് 12 മണിക്കൂറുകള്‍ക്ക് ശേഷം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരികെ ചെന്നപ്പോള്‍ ഭയാനകമായ കാഴ്ചകളാണ് കണ്ടത്. പലരും സ്ഥലം മാറാനുള്ള തിരക്കിലായിരുന്നു. പുതിയ വിവരങ്ങള്‍ ലഭിക്കുന്നതുവരെ സുഹൃത്തിനൊപ്പം നില്‍ക്കാനാണ് ഫിലിപ്പിനോ ഷെഫായ ക്രിസ്റ്റ്യന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള മാർഗനിർദേശത്തിനായി ഇന്ത്യൻ പ്രവാസിയായ റാഹി ബിൽഡിങ് മാനേജ്മെൻ്റിനെയും അപ്പാർട്ട്മെൻ്റ് ഉടമയെയും സമീപിച്ചു. അനിശ്ചിതത്വം അവരുടെ മനസിനെ മൂടിയതോടെ, റാഹി തൻ്റെ ആശങ്കകൾ പ്രകടിപ്പിച്ചു. അധികാരികൾ അവരുടെ അന്വേഷണങ്ങളും ശുചീകരണ പ്രവർത്തനങ്ങളും തുടരുന്നതിനാൽ, താമസക്കാർ തങ്ങളുടെ താമസപ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group