Advertisment

New Year 2025 UAE: ആകാശത്ത് അഗ്നിപുഷ്പങ്ങള്‍; വെടിക്കെട്ടിൽ റെക്കോർഡിട്ട് യുഎഇയിലെ രണ്ട് എമിറേറ്റുകള്‍; ന്യൂഇയര്‍ പൊടിപൂരം

Advertisment

New Year 2025 UAE അബുദാബി: ജനസാഗരത്തെ സാക്ഷിയാക്കി പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് യുഎഇ. അബുദാബിയും റാസ് അല്‍ ഖൈമയും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ ആകാശത്ത് അണിനിരന്നത് ആറായിരത്തോളം ഡ്രോണുകളും വര്‍ണമഴ വിരിയിച്ച വെടിക്കെട്ടുകളുമാണ്. പുതുവര്‍ഷത്തെ ആദ്യ മണിക്കൂറില്‍ തന്നെ ഒന്നിലേറെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡുകള്‍ യുഎഇ സ്വന്തമാക്കി. വിവിധ ഭാഷകളിൽ പുതുവർഷത്തെ ആർപ്പുവിളിച്ചും കയ്യടിച്ചും ചൂളം വിളിച്ചും നൃത്തം വച്ചും മധുരം വിതരണം ചെയ്തുമാണ് കാണികൾ ഹർഷാരവത്തോടെ പുതുവർഷത്തെ വരവേറ്റത്. അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, ദുബായ് ഡൗൺടൗൺ, റാസൽഖൈമ അൽമർജാൻ ഐലൻഡ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളെല്ലാം വൈകിട്ടോടെ ജനസാഗരമായി. ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ വൈകിട്ട് 6 മണിക്കാണ് വെടിക്കെട്ട് തുടങ്ങിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഓരോ മണിക്കൂർ ഇടവിട്ടുള്ള വെടിക്കെട്ട് രാത്രി 12ന് 53 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രകടനത്തോടെയാണ് സമാപിച്ചത്. രാത്രി 11.40ന് അബുദാബി അൽവത്ബയിൽ 6000 ഡ്രോണുകൾ അണിനിരന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെയും ഇതര ഭരണാധികാരികളുടെയും ചിത്രവും ഡ്രോൺ ഷോയിലൂടെ ആകാശത്ത് തെളിഞ്ഞു. റെക്കോർഡ് പ്രകടനം കാണാൻ തണുപ്പും മഞ്ഞും അവഗണിച്ച് വിവിധ കേന്ദ്രങ്ങളിൽ ജനലക്ഷങ്ങളാണ് എത്തിയത്. വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ കുടുംബസമേതം നേരത്തെ തന്നെ സ്ഥലത്തെത്തി. അബുദാബി കോർണിഷ്, എമിറേറ്റ്സ് പാലസ്, യാസ് മറീന, അൽ മർയ ഐലൻഡ്, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം അൽഐൻ, അൽ ദഫ്റ ഫെസ്റ്റിവൽ, മദീനാ സായിദ് എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട് കാണാൻ ആയിരങ്ങൾ എത്തി.
കിലോമീറ്റർ നീളത്തിൽ 15 മിനിറ്റ് വെടിക്കെട്ട് ഒരുക്കി റാസൽഖൈമയും പുതുവർഷാഘോഷം ഗംഭീരമാക്കി.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group