Advertisment
ഉംറ തീർത്ഥാടകന് കരിപ്പൂർ എയർപോർട്ടിൽ ക്രൂരമർദ്ദനം. ടോൾ ജീവനക്കാരനായ യുവാവാണ് മർദിച്ചത്. പാർക്കിംഗ് ഫീസിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മർദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞു മടങ്ങിവരുമ്പോഴായിരുന്നു സംഭവം. 30 മിനുട്ടിനുള്ളിൽ മടങ്ങിയിട്ടും 1 മണിക്കൂറിന്റെ ചാർജ് ഈടാക്കുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്ന് റാഫിദ് പറയുന്നു. ആറ് പേരടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz റാഫിദിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ മുറിവുകളും പാടുകളുമുണ്ട്. പരിക്കേറ്റ റാഫിദ് കൊണ്ടോട്ടി കുന്നുമ്മൽ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
Advertisment