
യുഎഇയിൽ പ്രവാസി മലയാളിയുടെ കീശ കാലിയായി; തട്ടിപ്പിലൂടെ നഷ്ടമായത് വമ്പൻ തുക
യുഎഇയിൽ പ്രവാസി മലയാളിക്ക് കോടികൾ നഷ്‌ടമായി. ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെയാണ് 4.50 കോടി നഷ്ടപ്പെട്ടത്. സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരുമ്പാവൂർ സ്വദേശിയായ പ്രവാസിക്കാണ് കോടികൾ നഷ്ടമായത്. ഷെയർ ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ വൻ തുക ലാഭമുണ്ടാക്കാം എന്ന പ്രലോഭനം നൽകി ദുബായിലേ വെച്ചാണ് തട്ടിപ്പുകാരൻ പരിചയപ്പെട്ടത്. ഇയാൾ പറഞ്ഞ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. ഉടനെ ചെറിയൊരു തുക നിക്ഷേപിച്ചു. അതിന് വൻ ലാഭം തിരിച്ചുനൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഇതോടെ വിശ്വാസമായി. ഓഗസ്റ്റ് 12 മുതൽ നവംബർ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കായി 4.50 കോടി രൂപ നിക്ഷേപിച്ചു. ഇതിന്റെ ലാഭം എന്ന പേരിൽ വൻ തുകകൾ യുവാവിന് വേണ്ടി തയാറാക്കിയ പേജിൽ പ്രദർശിപ്പിച്ചു. ഒടുവിൽ തുക പിൻവലിക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
Comments (0)